മുംബൈ: അമേരിക്കൻ ഒാഹരി വിപണിയുടെ മുന്നേറ്റവും എഷ്യൻ ഒാഹരി വിപണികളുടെ തകർച്ചയുമെല്ലാം ഇന്ന് ഇന്ത്യൻ ഒാഹരി വിപണിയിൽ വൻ സ്വാധീനം ചെലുത്തിയില്ല. ഒാഹരി വിപണികളെല്ലാം നേട്ടത്തിൽ തന്നെയാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബോംബൈ സൂചിക സെൻസെക്സ് 155.47 പോയിൻറ് കൂടി 26,366.15 േപായിൻറിൽ വ്യാപാരം അവസാനിപ്പിച്ചു. ദേശീയ സൂചിക നിഫ്റ്റി 68.75 പോയിൻറ് വർധിച്ച് 8,103.60ത്തിലാണ് ക്ലോസ് ചെയ്തത്. മാരുതി, എച്ച്.ഡി.എഫ്.സി, ടാറ്റമോേട്ടാഴ്സ്, ടി.സി.എസ് എന്നീ ഒാഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ എൽ&ടി, സൺഫാർമ, അദാനി പോർട്സ് എന്നിവ നഷ്ടമുണ്ടാക്കി.
രൂപയുടെ മൂല്യതകർച്ചയുൾപ്പടെയുള്ള കാര്യങ്ങൾ വിപണിക്ക് തിരിച്ചടിയാവുമെന്ന് നേരത്തെ തന്നെ പ്രവചനങ്ങളുണ്ടായിരുന്നുവെങ്കിലും അതുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.