മുംബൈ: ഇന്ത്യൻ ഒാഹരി വിപണികൾ റെക്കോർഡുകൾ ഭേദിച്ച് മുന്നേറി. ബോംബൈ സൂചിക സെൻസെക്സ് 278.18 പോയിൻറ് ഉയർന്ന് 31,028ൽ വ്യാപാരം അവസാനിപ്പിച്ചു. ദേശീയ സൂചിക നിഫ്റ്റിയിലും മുന്നേറ്റമുണ്ടായി. നിഫ്റ്റി 85 പോയിൻറ് ഉയർന്ന് 9,595.10ലെത്തി.
മെറ്റൽ, ഒാേട്ടാ മൊബൈൽ ഒാഹരികളാണ് വിപണിയിൽ നേട്ടമുണ്ടാക്കിയത്. ടാറ്റ സ്റ്റീലാണ് കുതിപ്പിൽ ഒന്നാമത്. ഹിൻഡാൽകോ, ഭെൽ, വേദാന്ത ഒാഹരികളും നിക്ഷേപകൾ വാങ്ങി കൂട്ടി. മെറ്റൽ സൂചികയിൽ ഇന്ന് നാലു ശതമാനത്തോളം നേട്ടമുണ്ട്. ഭാരതി എയർടെൽ ഒാഹരിക്ക് വിപണിയിൽ മികച്ച നേട്ടമാണ് ഉണ്ടാക്കിയത്. അതേസമയം ഫാർമ ഒാഹരികൾക്ക് തിരിച്ചടി നേരിട്ടു. സൺ ഫാർമ, സിപ്ല ഒാഹരികൾ നിക്ഷേപകർ കൈവിട്ടു. ഇന്ത്യൻ ഒായിൽ കോർപ്പറേഷെൻറ ഒാഹരികളും നഷ്ടത്തിലാണ്. മാരുതി സുസുക്കിയാണ് നേട്ടമുണ്ടാക്കിയ മറ്റൊരു കമ്പനി.
കൂടുതലായി വിദേശ നിക്ഷേപം വിപണിയിലേക്ക് ഒഴുകി എത്തിയതും മൺസുൺ സംബന്ധിച്ച പ്രവചനവും വിപണിക്ക് ഗുണകരമാവുകയായിരുന്നു. അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്കുകൾ ഉയർത്താൻ സാധ്യതയില്ലെന്ന പ്രഖ്യാപനവും വിപണിക്ക് ഗുണകരമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.