ഡേറ്റയും കോളും ഇനി പൊള്ളും; എയർടെല്ലിന്​ പിന്നാലെ നിരക്ക്​ ഉയർത്തി 'വി'യും

​സ്വകാര്യ ടെലികോം കമ്പനിയായ എയർടെല്ലിന്​ പിന്നാലെ താരിഫ്​ നിരക്ക്​ വർധിപ്പിച്ച് മൊബൈൽ സേവന ദാതാക്കളായ​ 'വി'യും (വോഡഫോൺ ഐഡിയ). ​പ്രീപെയ്​ഡ്​ കണക്ഷനുകളുടെ താരിഫ്​ നിരക്കുകളി​ലാണ്​ വർധന.

താരിഫ്​ വർധന ശരാശരി വരുമാനം വർധിപ്പിക്കുന്നതിനും വ്യവസാം നേരിടുന്ന സാമ്പത്തിക സമ്മർദ്ദം കുറക്കുന്നതിനാണെന്നും വി അറിയിച്ചു.

പുതിയ താരിഫ്​ നിരക്കുകൾ നവംബർ 25 മുതൽ നിലവിൽ വരും. എയർടെൽ പ്ലാനിനേക്കാൾ അൽപ്പം താഴ്ത്തിയാണ്​ വിയുടെ താരിഫ്​ വർധന. എന്നാൽ ചില പ്ലാനുകൾ ഇരുകമ്പനിക​ള​ുടേതും സമാനവുമാണ്​.

ഏറ്റവും കുറഞ്ഞ നിരക്കായ 79ന്‍റെ പ്ലാനിന്​ ഇനി 99 രൂപ നൽകേണ്ടിവരും. 28 ദിവസത്തെ ലിമിറ്റഡ്​ ലോക്കൽ എസ്​.ടി.ഡി കോളും 200 എം.ബി ഡേറ്റയുമാണ്​ പ്ലാനിന്​ നൽകുക.

2399 രൂപയുടെ ഏറ്റവും ഉയർന്ന പ്ലാനിന്​ ഇനി 2899 രൂപ നൽകേണ്ടിവരും. ഡേറ്റ​​ ടോപ്​ അപ്​ പ്ലാനിന്‍റെയും നിരക്കുകൾ വർധിപ്പിച്ചു. 67 രൂപ വരെയാണ് ഏറ്റവും ഉയർന്ന​ വർധന. ഇതോടെ 48 രൂപയുടെ പ്ലാൻ 58 രൂപയാകും. 351 രൂപയുടെ പ്ലാനിന്​ നവംബർ 25 മുതൽ 418 രൂപയും നൽകേണ്ടിവരും. 



Tags:    
News Summary - Vodafone Idea announces hike in mobile recharge plans for prepaid users

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT