ഹി​ബ

യൂറോപ്യൻ യൂനിയ​െൻറ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ് നേടി ഹിബ

പൂക്കോട്ടുംപാടം: രാജ്യാന്തരതലത്തിൽ ഏറ്റവും മിടുക്കരായ വിദ്യാർഥികൾക്ക് ബിരുദാനന്തര ബിരുദ പഠനത്തിന് അവസരം നൽകുന്ന യൂറോപ്യൻ യൂനിയന്റെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പിന് പൂക്കോട്ടുംപാടം സ്വദേശിനി ഹിബ വിശാലയിൽ അർഹയായി.

44.5 ലക്ഷം (49,000 യൂറോ) രൂപയാണ് സ്കോളർഷിപ് തുക. യൂറോപ്യൻ യൂനിയന്റെ അംഗരാജ്യങ്ങളിലെ നാല് സർവകലാശാലകളിൽ ഓരോ സെമസ്റ്റർ വീതം പഠിക്കാമെന്നതാണ് സ്കോളർഷിപ്പിന്റെ പ്രത്യേകത.

സ്കോട്ട്ലൻഡ്, ഗ്രീസ്, ഫ്രാൻസ്, നെതർലൻഡ്‌സ്‌ എന്നീ രാജ്യങ്ങളിലെ അക്വാകൾച്ചർ ഗവേഷണത്തിലെ യൂറോപ്യൻ മികവിന്റെ നാല് കേന്ദ്രങ്ങളിലാകും രണ്ടുവർഷത്തെ പഠനം. അക്വാകൾച്ചർ, എൻവയൺമെന്റ് ആൻഡ് സൊസൈറ്റി എന്ന പ്രോഗ്രാമിൽ ഇന്ത്യയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട മൂന്ന് വിദ്യാർഥികളിൽ ഒരാളാണ് ഹിബ.

ബിഹാറിലെ ഡോ. രാജേന്ദ്ര പ്രസാദ് കേന്ദ്രസർവകലാശാലയിൽനിന്നാണ് ഹിബ ബാച്ലർ ഓഫ് ഫിഷറീസ് സയൻസ് ( ബി.എഫ്.സി) ബിരുദം നേടിയത്. പരേതനായ വിശാലയിൽ ഹംസയുടെയും ഫാത്തിമയുടെയും മകളാണ്.

Tags:    
News Summary - Hiba won the Erasmus Mundus Scholarship of the European Union

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.