sundar pichai

സുന്ദർ പിച്ചൈ

ഒരേ സമയം 20 ഫോണുകൾ മാറി മാറി ഉപയോഗിക്കുന്ന ആ ഐ.ഐ.ടി ബിരുദധാരിയുടെ ഒരു ദിവസത്തെ ശമ്പളം എത്രയെന്നറിയാമോ?; 6.67 കോടി രൂപ!

തലക്കെട്ട് വായിക്കുമ്പോൾ തന്നെ ആ ഐ.ഐ.ടി ബിരുദധാരി ആരെന്ന് ചിലർക്കെങ്കിലും പിടികിട്ടും. മറ്റാരുമല്ല ഗൂഗ്ൾ ആൻഡ് ആൽഫബെറ്റ് സി.ഇ.ഒ സുന്ദർ പിച്ചൈയാണത്. ഒരിക്കൽ ഒരു അഭിമുഖത്തിൽ സുന്ദർപിച്ചൈ തന്നെയാണ് താൻ 20 ഫോണുകൾ ഉപയോഗിക്കുന്ന കാര്യം വെളിപ്പെടുത്തിയത്. ലോകത്തെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നിന്റെ ചു​മതല വഹിക്കുന്നയാളെന്ന നിലയിൽ ഈ ഫോൺ ഉപയോഗം ഒഴിച്ചുകൂടാനാവാത്തതാണെന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്.

വിവിധ ഫോണുകളിൽ നിന്നായി ഗൂഗ്ൾ പ്രോഡക്റ്റുകളുടെ പ്രവർത്തനങ്ങൾ ഓരോ മിനിറ്റിലും അദ്ദേഹം നിരീക്ഷിച്ചു കൊണ്ടേയിരിക്കും. സുരക്ഷക്കായി ഈ ഫോണുകളുടെ പാസ്​വേഡുകളും അടിക്കടി മാറ്റും. ഫോൺ നിരന്തരമായി ഉപയോഗിക്കുന്നുണ്ടെങ്കിലും കുട്ടികളുടെ ഫോൺ ഉപയോഗം നിയന്ത്രിക്കണമെന്ന അഭിപ്രായക്കാരനാണ്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) മനുഷ്യരാശിക്ക് പരിവർത്തനം വരുത്തുന്ന ഒരു സാങ്കേതികവിദ്യയാണെന്നു വിശ്വസിക്കുന്ന സുന്ദർപിശച്ച എ.ഐയുടെ ആവിർഭാവത്തെ അഗ്നിയുടെയും വൈദ്യുതിയുടെയും കണ്ടുപിടിത്തവുമായി താരതമ്യം ചെയ്യുന്നത്.

ഇപ്പോൾ 52 വയസുണ്ട് സുന്ദർപിച്ചൈക്ക്. 1972 ജൂണിലാണ് ജനനം. ചെന്നൈയിലായിരുന്നു സുന്ദർപിച്ചൈയുടെ കുട്ടിക്കാലം. രണ്ടു മുറികൾ മാത്രമുള്ള ഒരു അപാർട്മെന്റിലാണ് സുന്ദർപിച്ചെ വളർന്നത്. ഇലക്ട്രിക്കൽ എൻജിനീയറായിരുന്നു അച്ഛൻ. അമ്മ സ്റ്റെനോഗ്രാഫറും. പിച്ചൈക്ക് ഒരു ഇളയ സഹോദരനുണ്ട്.

ജവഹർ വിദ്യാലയ സീനിയർ സെക്കൻഡറി സ്കൂളിലും പിന്നീട് വാന വാണി സ്കൂളിലുമായിരുന്നു പിച്ചൈയുടെ ആദ്യകാല വിദ്യാഭ്യാസം. ഐ.ഐ.ടി മദ്രാസ് കാംപസിനടുത്താണ് വാന വാണി സ്കൂൾ.

ഖരഗ്പൂർ ഐ.ഐ.ടിയിൽ നിന്ന് മെറ്റലൂർജിക്കൽ എൻജിനീയറിങ്ങിലാണ് പിച്ചൈ ബിരുദം നേടിയത്. അതിനു ശേഷം മെറ്റീരിയൽ സയൻസിൽ എം.എസ് ചെയ്യാനായി യു.എസിലേക്ക് പറന്നു. യു.എസിലെ സ്റ്റാൻഫോഡ് യൂനിവേഴ്സിറ്റിയിലായിരുന്നു പഠനം. പിന്നീട് പെനിസിൽവാനിയ യൂനിവേഴ്സിറ്റിയിലെ വാർട്ടൺ സ്കൂളിൽ നിന്ന് എം.ബി.എയും കരസ്ഥമാക്കി. രണ്ടു പതിറ്റാണ്ടായി ഗൂഗ്ളിലുണ്ട് സുന്ദർപിച്ചൈ.

2025 ജനുവരിയിൽ പുറത്തുവിട്ട കണക്കനുസരിച്ച് ഏതാണ്ട് 280 മില്യൺ (ഏകദേശം 2,436 കോടി രൂപ) ഡോളർ ആണ് സുന്ദർപിച്ചൈയുടെ ശമ്പളം. അതായത് അദ്ദേഹം ഒരു ദിവസം സമ്പാദിക്കുന്നത് 6.67 കോടിയാണ്.

Tags:    
News Summary - IIT graduate who uses 20 phones at a time earns Rs 6.67 crore a day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.