ചിത്രകാരന് മാധവ് എസ്. തുരുത്തിലും ആര്‍ട്ട് ക്യൂറേറ്ററായ
ഡോ. സിമയോണ്‍ മൈക്ളോസ്കിയും ചുവര്‍ചിത്രത്തിന് സമീപം
കാലടി: മോസ്കോയില്‍ നടന്ന ഇന്ത്യ- റഷ്യ അന്താരാഷ്ട്ര സിമ്പോസിയത്തില്‍ പ്രകൃതി വര്‍ണ്ണങ്ങള്‍ ഉപയോഗിച്ചുളള ചുവര്‍ചിത്രകലയുടെ മനോഹാരിത കോറിയിട്ട് ചിത്രകാരനായ മാധവ് എസ്. തുരുത്തിൽ ശ്രദ്ധ നേടി. റഷ്യന്‍ സാംസ്കാരിക വകുപ്പ് സംഘടിപ്പിച്ച ഇന്വന്റിങ് ഫ്യൂച്ചര്‍ സിമ്പോസിയത്തിലാണ് കാലടി കൈപ്പട്ടൂര്‍ സ്വദേശിയായ മാധവ് പങ്കാളിയായത്.
മുംബൈയിലെ ജെ.ജെ. സ്കൂള്‍ ഓഫ് ആർട്സിലെ എം.എഫ്.എ വിദ്യാര്‍ഥിയാണ്. ഇന്ത്യയില്‍ നിന്ന് ചിത്രകാരന്മാരെ തിരഞ്ഞെടുത്തപ്പോള്‍ ഒന്നാം സ്ഥാനം നേടിയാണ് സിമ്പോസിയത്തില്‍ പങ്കെടുത്തത്.
സംസ്കൃത സര്‍വകലാശാലയില്‍ നിന്ന് കേരളീയ ചുവര്‍ചിത്രകലയില്‍ ബി.എഫ്.എ കഴിഞ്ഞ ശേഷമാണ് മുംബൈയില്‍ പഠനത്തിന് ചേര്‍ന്നത്. ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ ചുവര് ചിത്രകലാവിഭാഗം മേധാവി ഡോ. സാജു തുരുത്തിലിന്റെയും ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ഡോ. സീനയുടെയും മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.