കോട്ടയം: മാതാപിതാക്കളുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മകളെ ഡോക്ടറാക്കുക എന്നത്. ആഗ്രഹം സഫലമാകുന്നതിനു മുമ്പ് ജീവിതവഴിയിലവർ കാലിടറിവീണു. പിന്നെ ആ സ്വപ്നം നെഞ്ചേറ്റിയായി മകളുടെ യാത്ര. അവളെ മുന്നോട്ടുനയിച്ച വെളിച്ചവും അതായിരുന്നു. ആരോഗ്യ സർവകലാശാലയുടെ എം.ബി.ബി.എസ് പരീക്ഷയിൽ 83 ശതമാനം മാർക്കോടെ ഇത്തവണ ഒന്നാംറാങ്ക് നേടിയ റോസ് ക്രിസ്റ്റി ജോസിയുടെ വിജയത്തിന് തിളക്കമേറുന്നത് നഷ്ടങ്ങളിൽ തളരാതെ മുന്നേറിയതിനാലാണ്.
കോട്ടയം ബാറിലെ അഭിഭാഷകനായ ചങ്ങനാശ്ശേരി കുത്തുകല്ലുങ്കൽ ജോസിയുെടയും തിരുവല്ല വെണ്ണിക്കുളം ഗവ. പോളിടെക്നിക് പ്രിൻസിപ്പലായിരുന്ന ജെയ്നമ്മ ജോസഫിെൻറയും മകളാണ് റോസ്. കഴുത്തിൽ സ്റ്റെതസ് കോപ്പും തൂക്കി മകൾ വരുന്നതു കാണാൻ എറെ കൊതിച്ചത് അവരായിരുന്നു. അഭിമാനകരമായ ആ നേട്ടം മകൾ കൈപ്പിടിയിലൊതുക്കിയപ്പോൾ അതു കാണാൻ അവരുണ്ടായിരുന്നില്ല. റോസ് ആറാംക്ലാസിൽ പഠിക്കുേമ്പാൾ ജീവിതത്തിൽ ആദ്യമായി കരിനിഴൽ പടർന്നു.
അർബുദം ബാധിച്ച് ജെയ്നമ്മ പോയി. പിന്നീട് റോസിനും സഹോദരങ്ങൾക്കും കൂട്ടായിരുന്നത് പിതാവായിരുന്നു. പെക്ഷ, അഞ്ചുവർഷങ്ങൾക്കുമുമ്പ് രോഗബാധിതനായി അദ്ദേഹവും വിട പറഞ്ഞു. മാതാപിതാക്കളുടെ ബന്ധുക്കളും അധ്യാപകരും കൂട്ടുകാരുമായിരുന്നു പിന്നെ ഇവർക്ക് തുണ. ''മാതാപിതാക്കളില്ലെന്ന് കരുതി വേദനിക്കാനോ ഒറ്റപ്പെടാനോ അനുവദിച്ചിട്ടില്ല ആരും. അമ്മയുടെയും അച്ചാച്ചെൻറയും ആഗ്രഹം നേടിയെടുത്തപ്പോൾ കാണാൻ അവരില്ലല്ലോ എന്ന കുഞ്ഞുസങ്കടം മാത്രമേ ഉണ്ടായിരുന്നുള്ളൂ -റോസ് പറയുന്നു.
സെൻറ് ജോസഫ്സ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലാണ് ഒന്നാംക്ലാസുമുതൽ 12 വരെ പഠിച്ചത്. തുടർന്ന് പാലാ ബ്രില്ല്യൻറ്സിൽ പരിശീലനം. പാലക്കാട് പി.കെ. ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് വിദ്യാർഥിയായിരുന്ന റോസിന് എം.ബി.ബി.എസ് ഒന്നും മൂന്നും വർഷങ്ങളിൽ മൂന്നാംറാങ്കും രണ്ടാംവർഷം ഒന്നാംറാങ്കും ലഭിച്ചു. പരീക്ഷസമയത്ത് മെനക്കെട്ടിരുന്നു പഠിക്കുന്നതാണ് റോസിെൻറ രീതി. റാങ്ക് നേട്ടം അറിഞ്ഞപ്പോൾ നടൻ മോഹൻലാൽ വിളിച്ചത് വിസ്മയമായി. ഒരിക്കൽ േനരിൽ കാണാമെന്നും പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഹൗസ് സർജൻസി ചെയ്യുന്ന റോസിന് പി.ജി ചെയ്യാനാണ് ആഗ്രഹം. അമ്മയുടെ സഹോദരിയും അഗ്രിക്കൾചറൽ ഓഫിസറുമായിരുന്ന ജെസിയമ്മ ജോസഫിനൊപ്പം തൃശൂരിലാണ് റോസിെൻറയും സഹോദരങ്ങളുടെയും താമസം. സഹോദരൻ അലക്സ് ജോസഫ് ചെന്നൈ ടി.സി.എസിൽ ജോലി ചെയ്യുന്നു. അനിയത്തി അന്ന ജോസി തൃശൂർ ഹോളിഫാമിലി സ്കൂൾ പത്താംക്ലാസ് വിദ്യാർഥിനിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.