​പോളിയോ തളർത്തിയ കാലുമായി തെരുവിൽ വളകൾ വിറ്റ് കുടുംബം പോറ്റി; ഉള്ളതെല്ലാം സ്വരുക്കൂട്ടി പഠിപ്പിച്ച അമ്മക്ക് ഐ.എ.എസ് വിജയം സമ്മാനിച്ച മകൻ

മുംബൈ: സാമൂഹിക-സാമ്പത്തിക വെല്ലുവിളികൾ അതിജീവിച്ച് ജീവിതത്തിൽ ഉന്നതിയിലെത്തുന്ന ഒരുപാടു​പേരെ നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിലൊരാളെയാണിവിടെ പരിചയപ്പെടുത്തുന്നത്. ശാരീരിക-സാമ്പത്തിക പരാധീനതകളെ തോൽപിച്ച് സിവിൽ സർവീസ് പരീക്ഷയിൽ വിജയം നേടിയത്. രമേഷ് ​ഖൊലാപ് ഐ.എ.എസിനെ കുറിച്ച്

മഹാരാഷ്ട്രയിലെ സോലാപൂരിലെ ഗ്രാമമാണ് രമേഷ് ​​ഖൊലാപിന്റെ സ്വദേശം. രമേഷിന്റെ അച്ഛൻ ഗൊരഖ് ഖൊലാപിന് ഒരു സൈക്കിൾ റിപ്പയർ കടയുണ്ടായിരുന്നു. രമേഷും സഹോദനും അമ്മയുമടങ്ങുന്ന കുടുംബം പുലർത്തിയത് ആ കടയിൽ ജോലി ചെയ്തായിരുന്നു. കടുത്ത മദ്യപാനം അച്ഛന്റെ ആരോഗ്യം തളർത്തുകയും കട നടത്താൻ നിർവാഹമില്ലാതാവുകയും ചെയ്തു. തുടർന്ന് കുടുംബം പുലർത്താൻ അമ്മ വിമൽ തെരുവുകളിൽ വളകൾ വിൽക്കാൻ തുടങ്ങി. പോളിയോ ബാധിച്ച് ഇടതുകാൽ തളർന്നതാണെങ്കിലും രമേഷും അമ്മക്കൊപ്പം ചേർന്നു.

പഠിക്കാൻ സമർഥനായിരുന്നു രമേഷ്. 2005ൽ സ്കൂളിൽ പഠിക്കുമ്പോഴാണ് അച്ഛന്റെ മരണവാർത്തയറിയുന്നത്. പണമില്ലാത്തതിനാൽ അയൽക്കാരാണ് അച്ഛന്റെ മരണാനന്തര ചടങ്ങുകൾ നടത്തിയത്. ആ നിമിഷത്തിൽ പണത്തിന്റെ മൂല്യ​ം എന്താണെന്ന് രമേഷ് ശരിക്കും മനസിലാക്കി. തന്നെ പോലുള്ളവർക്ക് വിദ്യാഭ്യാസം വഴി മാത്രമേ ദാരിദ്ര്യം മറികടക്കാൻ കഴിയുകയുള്ളൂവെന്നും തിരിച്ചറിഞ്ഞു.

പഠനം നല്ല രീതിയിൽ മുന്നോട്ടുപോയെങ്കിലും സാമ്പത്തിക വെല്ലുവിളികൾ വിടാതെ പിന്തുടർന്നു. ബിരുദ പഠനത്തിന് ശേഷം മറ്റ് ജോലികൾക്ക് പോകാതെ മുന്നോട്ട് പോകാൻ കഴിയില്ല എന്ന സ്ഥിതിയായി. അങ്ങനെയാണ് രമേഷ് ഒരു ഓപൺ യൂനിവേഴ്സിറ്റിയിൽ അധ്യാപകനായി ചേർന്നു. ആ സമയത്താണ് ഐ.എ.എസ് എന്ന മോഹം മനസിലെത്തുന്നത്. അതോടെ ജോലി രാജിവെച്ച് സിവിൽ സർവീസ് പരിശീലനത്തിനായി പുനെക്ക് വണ്ടി കയറി. കഠിനമായി ജോലി ചെയ്ത് മകന് പഠിക്കാനുള്ള പണം അമ്മയും സ്വരൂപിക്കാൻ തുടങ്ങി.

2010ൽ ആദ്യമായി പരീക്ഷയെഴുതിയെങ്കിലും വിജയിക്കാൻ സാധിച്ചില്ല. എങ്കിലും പിൻമാറിയില്ല. 2012ൽ 287ാം റാ​ങ്ക് നേടിയ രമേഷിന് ഭിന്നശേഷി ക്വാട്ടയുള്ളതിനാൽ ഐ.എ.എസ് തന്നെ ലഭിച്ചു. നിലവിൽ ഝാർഖണ്ഡ് എനർജി വകുപ്പിൽ ജോയിന്റ് സെക്രട്ടറിയായി സേവനമനുഷ്ടിക്കുകയാണ്.

Tags:    
News Summary - Meet IAS officer, whose mother used to sell bangles, suffered through polio, yet aced UPSC exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.