കോട്ടയം: എം.ജി സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച് ഇൻ ലേണിങ് ഡിസെബിലിറ്റീസിന് (ഐ.ആർ.എൽ.ഡി) മികച്ച സേവന പ്രവർത്തനങ്ങൾക്കുള്ള ദേശീയ പുസ്കാരം. കേന്ദ്രസർക്കാറിന്റെ 'അഡിപ്' സ്കീമിന്റെ ഭാഗമായി മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന അലിയാവർജാഗ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് ഡിസെബിലിറ്റീസ് രാജ്യവ്യാപകമായി നടത്തിയ പഠനത്തിലാണ് അംഗീകാരം. ശ്രവണ പരിശോധന, ശ്രവണസഹായി വിതരണം, ബോധവത്കരണം എന്നിവക്കൊപ്പം അർഹതപ്പെട്ടവരെ കണ്ടെത്തി ഏറ്റവും കൂടുതൽ പേർക്ക് സേവനം നൽകിയതിനുമാണ് അവാർഡ്.
'അഡിപ്' പദ്ധതിയുടെ ഭാഗമായി നാലര കോടിയുടെ ഇലക്ട്രാണിക് ശ്രവണസഹായി ഉപകരണങ്ങളാണ് ഇവർ സൗജന്യമായി വിതരണം ചെയ്തത്. അലിയവർജംഗ് ദേശീയ ഇൻസ്റ്റിറ്റ്യൂട്ടിലെ ഔട്ട് റീച്ച് വിഭാഗം മേധാവി ഡോ. ആർ.പി. ശർമയിൽനിന്ന് ശിലാഫലകവും സാക്ഷ്യപത്രവും അടങ്ങുന്ന പുരസ്കാരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച് ഇൻ ലേണിങ് ഡിസെബിലിറ്റിയുടെ ഓണററി ഡയറക്ടർ കെ.എം. മുസ്തഫ ഏറ്റുവാങ്ങി. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടിലെ സ്പീച്ച് ആൻഡ് ഹിയറിങ് വിഭാഗം വിദഗ്ധ സമിതി അംഗങ്ങളായ ഡോ. സഞ്ജയ ഖണ്ഡാഗലെ, ഡോ. അരവിന്ദ് സുർവാഡെ, ഗോപാൽശർമ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.