പി.​ജി. ദേ​വ​രാ​ജ്

പാ​ഠ്യ-​പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന മി​ക​വി​ന് പി.​ജി. ദേ​വ​രാ​ജി​ന് പു​ര​സ്കാ​രം

ശ്രീ​കൃ​ഷ്ണ​പു​രം: ഈ​ശ്വ​ര​മം​ഗ​ലം ശ്രീ​രാ​മ​ജ​യം എ​ൽ.​പി സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പി.​ജി. ദേ​വ​രാ​ജ് മാ​സ്റ്റ​ർ​ക്ക് 2024ലെ ​സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡ്. സ്കൂ​ളി​ന​ക​ത്തും പു​റ​ത്തു​മാ​യി പാ​ഠ്യേ-​പാ​ഠ്യേ​ത​ര വി​ഷ​യ​ങ്ങ​ളി​ൽ ന​ട​ത്തി​യ ശ്ര​ദ്ധേ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് അ​വാ​ർ​ഡി​ന​ർ​ഹ​നാ​ക്കി​യ​ത്. അ​ധ്യാ​പ​ക ദ​മ്പ​തി​ക​ളാ​യി​രു​ന്ന ഗോ​വി​ന്ദ​ൻ നാ​യ​രു​ടെ​യും സൗ​ദാ​മി​നി​യു​ടെ​യും മ​ക​നാ​യ ദേ​വ​രാ​ജ് 1990 മു​ത​ൽ അ​ധ്യാ​പ​ക​നും 1995 മു​ത​ൽ പ്ര​ധാ​നാ​ധ്യാ​പ​ക​നു​മാ​ണ്. താ​ലൂ​ക്കി​ലെ പ​ഴ​ക്ക​മേ​റി​യ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഒ​ന്നാ​യ ശ്രീ​രാ​മ​ജ​യം എ.​എ​ൽ.​പി സ്കൂ​ളി​ൽ മി​ക​ച്ച ഭൗ​തി​ക സാ​ഹ​ച​ര്യം ഒ​രു​ക്കി ജി​ല്ല​യി​ലെ അ​റി​യ​പ്പെ​ടു​ന്ന പൊ​തു വി​ദ്യാ​ല​യ​മാ​യി മാ​റ്റി​യെ​ടു​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​നാ​യി.

സാ​മൂ​ഹി​ക പ​ങ്കാ​ളി​ത്ത​ത്തോ​ടെ നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ്കൂ​ളി​ൽ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്. സ്കൂ​ൾ പി.​ടി.​എ​യു​മാ​യി സ​ഹ​ക​രി​ച്ച് സ്വ​ന്തം ബ്രാ​ൻ​ഡി​ൽ അ​രി വി​ൽ​പ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​തും ദേ​വ​രാ​ജ് മാ​സ്റ്റ​റാ​യി​രു​ന്നു.

പ​രി​സ്ഥി​തി, ജ​ല​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​ന്ന റാ​ലി ഫോ​ർ റി​വേ​ഴ്സ് മ​ത്സ​ര​ത്തി​ൽ ര​ണ്ടാം​സ്ഥാ​നം ഉ​ൾ​പ്പെ​ടെ പു​ര​സ്കാ​ര​ങ്ങ​ളും ദേ​വ​രാ​ജ് മാ​സ്റ്റ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ളി​ന് നേ​ടാ​നാ​യി. ഒ​റ്റ​പ്പാ​ലം ഡി​സ്ട്രി​ക്ട് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ്, കാ​രാ​കു​റു​ശ്ശി സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്ട​ർ, ശ്രീ​കൃ​ഷ്ണ​പു​രം പ​ഞ്ചാ​യ​ത്ത് പി.​ഇ.​സി ക​ൺ​വീ​ന​ർ എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു. ഒ​റ്റ​പ്പാ​ലം നി​യോ​ജ​ക​മ​ണ്ഡ​ലം ‘സാ​ധ​ന’ വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​യി​ൽ 2015ൽ ​മി​ക​ച്ച പ്ര​ധാ​നാ​ധ്യാ​പ​ക​നാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. പ​ള്ളി​ക്കു​റി​പ്പ് ശ​ബ​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പി​ക കെ.​പി. സി​ന്ധു​വാ​ണ് ഭാ​ര്യ. മ​ക്ക​ൾ: സാ​ന്ദ്ര, ശ്രേ​യ.

Tags:    
News Summary - State Teacher Award 2024-PG Devaraj Master

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.