പെരിന്തല്‍മണ്ണ: സിവില്‍ സര്‍വിസ് പരീക്ഷഫലം പുറത്തുവന്നപ്പോള്‍ പെരിന്തല്‍മണ്ണ ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വിസ് അക്കാദമിക്ക് നേട്ടം. അക്കാദമിയിലെ റെഗുലര്‍ ബാച്ച് വിദ്യാർഥി കോഴിക്കോട് നടുവണ്ണൂര്‍ കരുവണ്ണൂര്‍ നാഗത്ത് വീട്ടില്‍ എ. റാഷിദ് അലിയാണ് വിജയം നേടിയത്. റിട്ട. അധ്യാപകന് അഹമ്മദ് കുട്ടിയുടെയും റംല ടീച്ചറുടെയും മകനാണ്. തിരുവനന്തപുരത്ത് അക്കാദമി സംഘടിപ്പിച്ച പേഴ്സനാലിറ്റി ടെസ്റ്റില്‍ പങ്കെടുത്ത അഞ്ച് ഉദ്യോഗാർഥികളും റാങ്ക് ലിസ്റ്റിലുണ്ട്.
കോഡൂരിലെ ഫാത്തിമ ഷിംന പറവത്ത്, മാനന്തവാടിയിലെ എസ്. അമൃത, മലപ്പുറം സ്വദേശിനി ലക്ഷ്മി മേനോന്, പരപ്പനങ്ങാടിയിലെ പി.വി. അബ്ദുല്‍ ഫസല്‍, തൊടുപുഴയിലെ എസ്. കൃഷ്ണകുമാര്‍ എന്നിവരാണ് പേഴ്സനാലിറ്റി ടെസ്റ്റിൽ പങ്കെടുത്ത് പരീക്ഷയില്‍ ജേതാക്കളായത്. പെരിന്തല്‍മണ്ണ ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വിസ് അക്കാദമിയിലെ ആദ്യ ബാച്ചിലെ 100 വിദ്യാർഥികളില്‍ ഒമ്പതു പേര് പ്രിലിംസ് പരീക്ഷയും ഇതില്‍ മൂന്നുപേര്‍ മെയിന്‍സ് പരീക്ഷയും പാസായിരുന്നു.
ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത മൂന്നു പേരില്‍ ഒരാളാണ് ഇപ്പോള്‍ റാങ്ക് ലിസ്റ്റിലുള്‍പ്പെട്ട റാഷിദ് അലി. നജീബ് കാന്തപുരം എം.എല്‍.എയുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന ക്രിയ വിദ്യാഭ്യാസ പദ്ധതിയുടെയും മുദ്ര എജുക്കേഷനല്‍ ആന്‍ഡ് ചാരിറ്റബ്ള്‍ ഫൗണ്ടേഷന്റെയും കീഴിലാണ് പെരിന്തല്‍മണ്ണയിലെ ഹൈദരലി ശിഹാബ് തങ്ങള്‍ അക്കാദമി ഫോര്‍ സിവില്‍ സര്‍വിസസ് പ്രവര്‍ത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.