അവിവാഹിതരായ യുവാക്കള്ക്ക് ഇന്ത്യന് എയര്ഫോഴ്സില് എയര്മാനാവാന് അവസരം. ഗ്രൂപ് എക്സ് (ടെക്നിക്കല്), ഗ്രൂപ് വൈ (നോണ്-ടെക്നിക്കല്, ഗ്രൂപ് എക്സ് ആന്ഡ് വൈ (ടെക്നിക്കല്-നോണ് ടെക്നിക്കല്) തസ്തികകളിലാണ് ഒഴിവുകള്. 2016 മാര്ച്ച്/ ഏപ്രില് മാസങ്ങളിലാണ് പരീക്ഷ നടക്കുക. കേരളത്തില് കൊച്ചിയാണ് പരീക്ഷാകേന്ദ്രം. തെരഞ്ഞെടുക്കപ്പെടുന്നവര്ക്ക് കര്ണാടകയിലെ ബെല്ഗാം ട്രെയ്നിങ് ഇന്സ്റ്റിറ്റ്യൂട്ടില് 12 ആഴ്ച നീളുന്ന പരിശീലനം ലഭിക്കും. പരിശീലന സമയത്ത് 11,400 രൂപ സ്റ്റൈപന്ഡ് ലഭിക്കും. വിജയകരമായി പരിശീലനം പൂര്ത്തിയാക്കിയാല് ഗ്രൂപ് എക്സിലുള്ളവര്ക്ക് 24,900 രൂപയും ഗ്രൂപ് വൈയിലുള്ളവര്ക്ക് 20,500 രൂപയും ശമ്പളം ലഭിക്കും.
യോഗ്യത: ഗ്രൂപ് എക്സ് (ടെക്നിക്കല്)- ഇന്റര്മീഡിയറ്റ്/ തത്തുല്യം, 50 ശതമാനം മാര്ക്കോടെ ഇംഗ്ളീഷ്, ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയമായി പഠിച്ചിരിക്കണം. 50 ശതമാനം മാര്ക്കോടെ മൂന്നുവര്ഷം ദൈര്ഘ്യമുള്ള മെക്കാനിക്കല്, ഇലക്ട്രിക്കല്, ഇലക്ട്രോണിക്്സ്, ഓട്ടോമൊബൈല്, കമ്പ്യൂട്ടര് സയന്സ്, ഇന്സ്ട്രുമെന്േറഷന് ടെക്നോളജി, ഇന്ഫര്മേഷന് ടെക്നോളജി ഡിപ്ളോമ.
ഗ്രൂപ് വൈ (നോണ് ടെക്നിക്കല്)- 50 ശതമാനം മാര്ക്കോടെ ഇന്റര്മീഡിയറ്റ്/ തത്തുല്യം. വൊക്കേഷനല് കോഴ്സ് യോഗ്യതയുള്ളവര്ക്കും അപേക്ഷിക്കാം. ഇംഗ്ളീഷിന് 50 ശതമാനം മാര്ക്ക് നിര്ബന്ധം.
ഗ്രൂപ് ‘എക്സ് ആന്ഡ് വൈ’ (ടെക്നിക്കല് ആന്ഡ് നോണ് ടെക്നിക്കല്)- ഇന്റര്മീഡിയറ്റ്/ 10+2/ തത്തുല്യം, ഫിസിക്സ്, മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച് 50 ശതമാനം മാര്ക്ക് നേടിയിരിക്കണം.
പ്രായപരിധി: 1996 ആഗസ്റ്റ് ഒന്നിനും 1999 നവംബര് 30നുമിടയില് ജനിച്ചവരായിരിക്കണം. ശാരീരിക യോഗ്യത: ഉയരം 152.5 സെ.മീ, നെഞ്ചളവ് അഞ്ച് സെ.മീ. വികസിപ്പിക്കാന് കഴിയണം.
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ കൂടാതെ ഫിസിക്കല് ഫിറ്റ്നസ് ടെസ്റ്റ്, മെഡിക്കല് പരിശോധന, അഭിമുഖം എന്നിവയുമുണ്ടാകും.
അപേക്ഷിക്കേണ്ട വിധം: www.airmenselection.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ഓണ്ലൈന് അപേക്ഷയുടെ പകര്പ്പ് സെന്ട്രല് എയര്മാന് സെലക്ഷന് ബോര്ഡ് (സി.എ.എസ്.ബി), പോസ്റ്റ് ബോക്സ് നമ്പര് 11807, ന്യൂഡല്ഹി 110 010 എന്ന വിലാസത്തില് അയക്കണം. നവംബര് 28 വരെ ഓണ്ലൈനായി അപേക്ഷിക്കാം. പകര്പ്പ് ലഭിക്കേണ്ട അവസാന തീയതി ഡിസംബര് അഞ്ച്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.