യോഗ്യത: പ്ലസ്ടു +കമ്പ്യൂട്ടർ/സ്റ്റെനോഗ്രഫി
കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർചിന് (സി.എസ്.ഐ.ആർ) കീഴിലുള്ള ഗവേഷണ സ്ഥാപനങ്ങളായ ന്യൂഡൽഹിയിലെ സെൻട്രൽ റോഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജനോമിറ്റ്സ് ആൻഡ് ഇന്റഗ്രേറ്റിവ് ബയോളജി, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് കമ്യൂണിക്കേഷൻ ആൻഡ് പോളിസി റിസർച്, നാഷനൽ ഫിസിക്കൽ ലബോറട്ടറി, സി.എസ്.ഐ.ആർ ഹെഡ് ക്വാർട്ടേഴ്സ് എന്നിവിടങ്ങളിലേക്ക് താഴെ തസ്തികകളിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. വിജ്ഞാപനം www.crridom.gov.in ൽ ലഭിക്കും.
ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (ഗ്രൂപ് സി നോൺ ഗെസറ്റഡ്): ഒഴിവുകൾ 177. ശമ്പളനിരക്ക് 19,900-63,200 രൂപ. യോഗ്യത: പ്ലസ്ടു/ഹയർ സെക്കൻഡറി/പാസായിരിക്കണം. കമ്പ്യൂട്ടറിൽ നല്ല പ്രാവീണ്യം വേണം. പ്രായപരിധി 28 വയസ്സ്.
ജൂനിയർ സ്റ്റെനോഗ്രാഫർ (ഗ്രൂപ് സി നോൺ ഗെസറ്റഡ്): ഒഴിവുകൾ 32, ശമ്പളനിരക്ക് 25,500-81,100 രൂപ. യോഗ്യത: പ്ലസ്‍ടു/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. സ്റ്റെനോഗ്രഫിയിൽ പ്രാവീണ്യം. പ്രായപരിധി 27 വയസ്സ്.
ഓരോ സ്ഥാപനത്തിലെയും തസ്തികകളും ഒഴിവുകളും വിജ്ഞാപനത്തിലുണ്ട്. രണ്ട് തസ്തികകളിലായി ആകെ 209 ഒഴിവുകളാണുള്ളത്. (ജനറൽ 110, ഒ.ബി.സി നോൺ ക്രീമിലെയർ 52, എസ്.സി 22, എസ്.ടി 12, ഇ.ഡബ്ല്യു.എസ് 13) ഭിന്നശേഷിക്കാർക്ക് 10, വിമുക്തഭടന്മാർക്ക് 15 ഒഴിവുകളിൽ നിയമനം ലഭിക്കും. നിയമാനുസൃത വയസ്സിളവുണ്ട്.
അപേക്ഷാഫീസ് 500 രൂപ. വനിതകൾ/എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി/വിമുക്ത ഭടന്മാർ എന്നീ വിഭാഗക്കാർക്ക് ഫീസില്ല. ഏപ്രിൽ 21 വൈകീട്ട് അഞ്ചുമണി വരെ ഓൺലൈനിൽ അപേക്ഷ സമർപ്പിക്കാം. തിരഞ്ഞെടുപ്പിനായുള്ള കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് 2025 മേയ്/ജൂണിലും കമ്പ്യൂട്ടർ/സ്റ്റെനോഗ്രഫി പ്രൊഫഷ്യൻസി ടെസ്റ്റ് ജൂണിലും നടത്തും. പരീക്ഷാതീയതികൾ പിന്നീട് അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.