വിപണിയിൽ ഓരോദിവസവും മത്സരങ്ങൾ കടുക്കുകയാണ്. ഏറ്റവും നല്ല ഉത്പന്നങ്ങൾ ആവശ്യക്കാരിലേക്ക് എത്തിക്കുക എന്നതിനപ്പുറം അത് എങ്ങനെ വ്യത്യസ്തമായി വിപണിയിലെത്തിക്കാം എന്നതാണ് ഓരോ കമ്പനിയുടെയും ചിന്ത. വ്യത്യസ്ത ആശയങ്ങൾക്കാണ് കമ്പനികളും ഉപഭോക്താക്കളും കൂടുതൽ പ്രോത്സാഹനം നൽകുന്നതും.
ഇത്തരത്തിൽ ഏറെ മത്സരം നടക്കുന്ന മേഖലയാണ് പാദരക്ഷ വ്യവസായം. ഏറ്റവും കൂടുതൽ വ്യത്യസ്തത കൊണ്ടുവരാൻ കമ്പനികൾ ശ്രമിക്കുന്നതും ഈ മേഖലയിൽ തന്നെ. അതിനാൽത്തന്നെ ഏറെ സാധ്യതകൾ ഉള്ള കരിയറാണ് ഫൂട്ട് വെയർ ഡിസൈനിങ്.
ക്രീയേറ്റിവിറ്റി ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന മേഖല കൂടിയാണിത്. അതുകൊണ്ടുതന്നെ ഫുട്ട് വെയർ ഡിസൈനിങ് രംഗത്തേക്ക് വരാൻ ആഗ്രഹിക്കുന്നവർക്കു ക്രീയേറ്റിവിറ്റി നിർബന്ധമാണ്.
വ്യത്യസ്തമായ ആശയങ്ങൾ ഫൂട്ട് വെയർ രംഗത്തേക്ക് സംഭാവന ചെയ്യാൻ കഴിയുന്നവരെ നിയമിക്കാൻ നിരവധി അന്താരാഷ്ട്ര കമ്പനികൾ റെഡിയാണ്. ഫുട് വെയർ ഇൻഡ്സ്ട്രിയിൽ ഡിസൈൻ, ഉൽപാദനം, വിപണനം എന്നീ മൂന്ന് വിഭാഗങ്ങളുണ്ട്. അതിൽ മനുഷ്യന്റെ മാറുന്ന അഭിരുചിക്കിണങ്ങും വിധം ഡിസൈനുകൾ തയാറാക്കേണ്ട ഡിസൈനർമാർക്കുതന്നെയാണ് ഡിമാൻഡ് കൂടുതൽ.
അതിനാൽ തന്നെ ഡിസൈനർമാർക്ക് കമ്പനികൾ വൻ ശമ്പളമാണ് വാഗ്ദാനം ചെയ്യുന്നത്. ഫൂട്ട് വെയർ ഡിസൈൻ കോഴ്സുകൾ മുന്നോട്ടുവെക്കുന്ന നിരവധി പ്രമുഖ സ്ഥാപനങ്ങൾ ഇന്ത്യയിലുണ്ട്.
കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനമായ ഫുട് വെയർ ഡിസൈൻ ആൻഡ് ഡെവലപ്മെൻറ്റ് ഇൻസ്റ്റിറ്റ്യൂട്ട് (www.fddiindia.com) ആണ് ഈ രംഗത്തെ പ്രധാനി. ഇതു കൂടാതെ നിരവധി സ്ഥാപനങ്ങൾ ഫൂട്ട് വെയർ ഡിസൈൻ കോഴ്സ് നടത്തിവരുന്നുണ്ട്.
ഫുട് വെയർ ഡിസൈൻ, റിട്ടെയിൽ മാനേജ്മെൻറ്റ്, മാർക്കറ്റിങ് എന്നിവയിൽ ഡിഗ്രി, പി ജി തലങ്ങളിൽ സ്പെഷലൈസ് ചെയ്ത് പഠിക്കാൻ ഈ സ്ഥാപനങ്ങളിൽ സൗകര്യമുണ്ട്.
ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി കഴിഞ്ഞവർക്ക് പി.ജിക്കും പ്ലസ്ടു പാസായവർക്ക് ഡിഗ്രി കോഴ്സിനും ചേരാം. ഇതു കൂടാതെ മറ്റ് ഡിസൈൻ കോഴ്സുകൾ പഠിക്കാനും ഇൻസ്റ്റിറ്റ്യൂട്ടുകളിൽ സൗകര്യമുണ്ട്. ഇവകൂടാതെ ഫൂട്ട് വെയർ ഡിസൈനിങ്ങിൽ സർട്ടിഫിക്കേറ്റ് കോഴ്സുകളും ഡിപ്ലോമ കോഴ്സുകളും ഓഫർ ചെയ്യുന്ന സ്ഥാപനങ്ങൾ വേറെയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.