വിദ്യാഭ്യാസവകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (സാമൂഹ്യശാസ്ത്രം), മലയാളം മീഡിയം (കാറ്റഗറി നമ്പർ 203/2021) തസ്തികയിലേക്ക് ജില്ലാതല ജനറൽ റിക്രൂട്ട്മെൻറിന് കേരള പബ്ലിക് സർവിസ് കമീഷൻ അപേക്ഷകൾ ക്ഷണിച്ചു. പതിനാല് ജില്ലകളിലും ഒഴിവുകളുണ്ട്. എണ്ണം കണക്കാക്കിയിട്ടില്ല. വിശദവിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം ജൂലൈ 2ലെ ഗസറ്റിലും www.keralapsc.gov.in വെബ്പോർട്ടലിൽ റിക്രൂട്ട്മെൻറ്/നോട്ടിഫിക്കേഷൻ ലിങ്കിലും ലഭിക്കും. ശമ്പളനിരക്ക് 29200-62400 (പരിഷ്കരണത്തിന് മുമ്പുള്ളത്)
ബന്ധപ്പെട്ട വിഷയത്തിൽ അംഗീകൃത സർവകലാശാലാ ബിരുദവും ബി.എഡ്/ബി.ടിയും കെ-ടെറ്റ് യോഗ്യതയുമുള്ളവർക്ക് അപേക്ഷിക്കാം. സി-ടെറ്റ്/നെറ്റ്/സെറ്റ്/എം.ഫിൽ/പിഎച്ച്.ഡി/എം.എഡ് യോഗ്യതയുമുള്ളവർക്ക് കെ-ടെറ്റ് വേണമെന്നില്ല.ഹിസ്റ്ററി, ഇക്കണോമിക്സ്, ജ്യോഗ്രഫി, പൊളിറ്റിക്സ്, കൊമേഴ്സ്, ഫിലോസഫി, മ്യൂസിക്, സോഷ്യോളജി മുഖ്യവിഷയമായി ബിരുദമെടുത്തവരെയാണ് പരിഗണിക്കുക.
ബി.കോമും കോമേഴ്സിൽ ബി.എഡും ഉള്ളവർക്കും അപേക്ഷിക്കാം. ആർ.ഐ.ഇ മൈസൂരുവിൽനിന്നും ബി.എഎഡ് (സോഷ്യൽ സ്റ്റഡീസ്, ഇംഗ്ലീഷ്), ബി.എ (ഇസ്ലാമിക് ഹിസ്റ്ററി, ഉർദു ഡബിൾ മെയിൻ) ബി.എഡ് (സോഷ്യൽ സ്റ്റഡീസ്) ബി.എ (ഇസ്ലാമിക് ഹിസ്റ്ററി മെയിൻ, ജനറൽ ഇക്കണോമിക്സ്, ഇന്ത്യൻ ഹിസ്റ്ററി സബ്സിഡിയറി), ബി.എഡ് (ഹിസ്റ്ററി) ബി.എ ((ഇസ്ലാമിക് ഹിസ്റ്ററി & അറബിക് മെയിൻ) ബി.എഡ് (സോഷ്യൽ സ്റ്റഡീസ്) മുതലായ യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. ജൂലൈ 7 വരെ അപേക്ഷ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.