പട്ടാമ്പി: 2023 സെപ്റ്റംബർ അഞ്ചിന് നടന്ന ഹയർ സെക്കൻഡറി ജൂനിയർ അറബി (കാറ്റഗറി നമ്പർ 732/2021) അധ്യാപക തസ്തിക പരീക്ഷയിൽ ഉദ്യോഗാർഥികൾക്ക് നിരാശ.
ആയിരത്തോളം ഉദ്യോഗാർഥികൾ പരീക്ഷ എഴുതിയ ഈ തസ്തികയുടെ ലിസ്റ്റ് പ്രസിദ്ധീകരണത്തിന്റെ മുന്നോടിയായി പകുതിയോളം പേർക്ക് സർട്ടിഫിക്കറ്റ് അപ്ലോഡിങ് മെസ്സേജ് വന്നിരുന്നു.
എന്നാൽ, ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ നിരവധി ഉദ്യോഗാർഥികളെ നിരാശയിലേക്ക് തള്ളി വിടുന്നതായിരുന്നു ഫലം.
മെയിൻ ലിസ്റ്റിലും സപ്ലിമെന്ററി ലിസ്റ്റിലുമായി 22 പേർ മാത്രമാണ് ഉൾപ്പെട്ടിരിക്കുന്നത്. കട്ട് ഓഫ് 51 ആയിരിക്കെ തന്നെ ഏകദേശം 55നും അതിന് മുകളിലും മാർക്ക് വരുന്ന, അർഹതപ്പെട്ട ഉദ്യോഗാർഥികളെയും ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികളെയും തഴഞ്ഞുകൊണ്ടുള്ള ഷോർട്ട് ലിസ്റ്റിന്റെ അപാകത ചൂണ്ടിക്കാട്ടി ഉദ്യോഗാർഥികൾ വലിയ പ്രതിഷേധത്തിലാണ്. നിലവിൽ ഒരുപാട് ഒഴിവുകൾ സാധ്യമായിട്ടും കുറഞ്ഞ ആളുകളിലേക്ക് ലിസ്റ്റ് ചുരുക്കുന്നത് ഉദ്യോഗാർഥികളോടുള്ള കടുത്ത അവഗണനയാണെന്നും ഷോർട്ട് ലിസ്റ്റ് പുനഃപരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ പി.എസ്.സി തയാറാവണമെന്നും ഉദ്യോഗാർഥികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.