ന്യൂ ഡൽഹി: ഐ.ഡി.ബി.ഐ ബാങ്ക് ലിമിറ്റഡ്, മുംബൈ സ്പെഷലിസ്റ്റ് ഓഫിസർമാരെ നിയമിക്കുന്നു. (പരസ്യ നമ്പർ 1/2025). ഡെപ്യൂട്ടി ജനറൽ മാനേജർ (ഡി.ജി.എം) ഗ്രേഡ് ഡി, അസിസ്റ്റന്റ് ജനറൽ മാനേജർ (എ.ജി.എം) ഗ്രേഡ് സി, മാനേജർ ഗ്രൂപ് ബി തസ്തികകളിൽ വിവിധ പ്രവർത്തനമേഖലകളിൽ 119 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
ഓരോ തസ്തിക/പ്രവർത്തന മേഖലയിലും ലഭ്യമായ ഒഴിവുകൾ ചുവടെ: ഓഡിറ്റ്-ഇൻഫർമേഷൻ സിസ്റ്റം (ഐ.എസ്) -1, ഫിനാൻസ് ആന്റ് അക്കൗണ്ട്സ്-3, ലീഗൽ 2, റിസ്ക് മാനേജ്മെന്റ് 3, ഡിജിറ്റൽ ബാങ്കിങ്-1, അഡ്മിനിസ്ട്രേഷൻ-രാജ്ഭാഷ 1, ഫ്രോഡ് റിസ്ക് മാനേജ്മെന്റ് -4, ഇൻഫ്രാസ്ട്രക്ചർ മാനേജ്മെന്റ് ഡിപ്പാർട്മെന്റ് പ്രിെമെസിസ് 12, സെക്യൂരിറ്റി 2, കോർപറേറ്റ് ക്രഡിറ്റ്/റീട്ടെയിൽ ബാങ്കിങ് (റീട്ടെയിൽ ക്രഡിറ്റ് ഉൾപ്പെടെ)-61, ഇൻഫർമേഷൻ ടെക്നോളജി ആൻഡ് എം.ഐ.എസ്-29.
യോഗ്യതാ മാനദണ്ഡങ്ങൾ, ഫീസ്, അപേക്ഷിക്കാനുള്ള മാർഗനിർദേശങ്ങൾ, സെലക്ഷൻ നടപടികൾ അടക്കമുള്ള റിക്രൂട്ട്മെന്റ് വിജ്ഞാപനം www.idbibank.in/careersൽ ലഭിക്കും. ഓൺലൈനായി ഏപ്രിൽ 20 വരെ അപേക്ഷ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.