ഫാഷൻ ലോകത്തെ ട്രെൻഡുകൾ പഠിക്കാം

ഫാഷന് ഏറെ പ്രാധാന്യമുള്ള ലോകത്താണ് നമ്മൾ. ദിവസവും മാറുന്ന ട്രെൻഡുകളും ഫാഷൻ രീതികളും ഈ മേഖലയിൽ കൂടുതൽ വളർച്ചക്കും നൂതന ആശയങ്ങളുടെ കടന്നുവരവിനും വഴിയൊരുക്കിക്കൊണ്ടിരിക്കുന്നു. തൊഴിൽ രംഗത്ത്​ അനന്ത സാധ്യതകളാണ് ഫാഷൻ മേഖല തുറന്നിടുന്നത്. സർഗാത്മകതയും അഭിരുചിയുമുള്ള വിദ്യാർഥികൾക്ക്​ തിളങ്ങാൻ നിരവധി അവസരങ്ങളുണ്ട്

കേന്ദ്ര സർക്കാറിനു കീഴിലുള്ള നാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ഫാഷൻ ടെക്​നോളജിയാണ്​ (NIFT) ഇന്ത്യയിലെ ഏറ്റവും പ്രശസ്​തമായ ഫാഷൻ പഠന സ്ഥാപനം. രാജ്യത്ത്​ ഇരുപതിലധികം നിഫ്റ്റ് കാമ്പസുകളുണ്ട്. കണ്ണൂർ (ധർമശാല), ബംഗളൂരു, ന്യൂഡൽഹി, ഭോപാൽ, ഗാന്ധിനഗർ, ഹൈദരാബാദ്​, ഭുവനേശ്വർ, ചെന്നൈ, ജോധ്​പുർ, കൊൽക്കത്ത, പട്​ന, റായ്ബറേലി, മുംബൈ, ഷില്ലോങ്​, ശ്രീനഗർ തുടങ്ങിയവ ചിലതുമാത്രം.

രണ്ടുതരം ​​പ്രോഗ്രാമുകളാണ് ​ഇവിടെ പ്രധാനമായുമുള്ളത്​. നാലുവർഷം ദൈർഘ്യമുള്ള രണ്ട്​ ബാച്​ലർ പ്രോഗ്രാമുകളും രണ്ടുവർഷം ദൈർഘ്യമുള്ള മാസ്​റ്റേഴ്​സ്​ പ്രോഗ്രാമും. ബാച്​ലർ ഓഫ്​ ഡിസൈൻ, ബാച്​ലർ ഓഫ്​ ​ഫാഷൻ ടെക്​നോളജി എന്നിവയാണ്​ ബിരുദ കോഴ്​സുകൾ. ഇതിന്​ അഖിലേന്ത്യ ​​പ്രവേശന പരീക്ഷകളുണ്ട്. . 50 ശതമാനം മാർ​ക്കോടെയുള്ള പ്ലസ്​ ടു പാസായവർക്ക് അപേക്ഷിക്കാം. ചില സ്ട്രീമുകൾക്ക്​ സയൻസ്​ പഠനം നിർബന്ധമാണ്​.

ബാച്​ലർ​ ഓഫ്​ ഡിസൈന് കീഴിൽ ആക്​സസറി ഡിസൈൻ, നിറ്റ്​വെയർ ഡിസൈൻ, ഫാഷൻ കമ്യൂണിക്കേഷൻ, ലെതർ ഡിസൈൻ, ഫാഷൻ ഡിസൈൻ, ടെക്​സ്​റ്റൈൽ ഡിസൈൻ എന്നീ വിഭാഗങ്ങളുണ്ട്. മാസ്​റ്റർ ഓഫ്​ ഡിസൈൻ, മാസ്​റ്റർ ഓഫ്​ ഫാഷൻ മാനേജ്​മെന്റ്,​ മാസ്​റ്റർ ഓഫ്​ ഫാഷൻ ടെക്​നോളജി എന്നിവയാണ് പി.ജി കോഴ്സുകൾ.

കേ​ന്ദ്ര ടെക്​സ്​റ്റൈൽസ്​ മന്ത്രാലയത്തിനു കീഴിലുള്ള നാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ഡിസൈനും ഫാഷൻ ഡിസൈനിങ്​ കോഴ്​സുകൾ നടത്തുന്നുണ്ട്​. ടെക്​നിക്കൽ കോഴ്​സുകളാണ്​ ഇവിടെയുള്ളത്.

സംസ്ഥാന സര്‍ക്കാറി​​​ന്റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പി​നു കീഴിലും ഫാഷൻ ഡിസൈനിങ് സ്ഥാപനങ്ങളുണ്ട്​. ഗവ.​ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് ആണ് അതിൽ പ്രധാനപ്പെട്ടത്.

Tags:    
News Summary - Learn the trends of fashion world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.