വാക്കുകൾ തികയാതെ വരുേമ്പാൾ ചിലപ്പോൾ ഒരു ചിത്രം കഥ പറയും, കാര്യവും. മൊബൈൽ ഫോണിലെങ്കിലും ഒരു േഫാട്ടോയെടുക്കാത്തവരായി ആരുമുണ്ടാകില്ല. ചിത്രങ്ങൾ പകർത്താനും കാണാനും ഏറെ ഇഷ്ടെപ്പടുന്നവരാണ് എല്ലാവരും. കമ്പമുണ്ടെങ്കിൽ പ്രഫഷനൽ േമഖലയായി ഫോേട്ടാഗ്രഫിയെ തെരഞ്ഞെടുക്കുകയും ചെയ്യാം.
ടെക്നോളജിയിലെ വളര്‍ച്ച ഇന്ന് ഫോട്ടോഗ്രഫി വളരെ എളുപ്പമാക്കി. ഒറ്റ ക്ലിക്കിലൂടെ ഒരായിരം കഥകള്‍ പറയുന്ന നിശ്ചലചിത്രങ്ങളില്‍ കണ്ണുടക്കാറില്ലേ? അങ്ങനെയൊരു ഫോട്ടോ കണ്ടാല്‍ നോക്കിയിരുന്നുപോകാറില്ലേ.? ഡാര്‍ക്ക് റൂമിെൻറ സങ്കീര്‍ണകള്‍ അതിജീവിച്ചെത്തുന്ന ഫിലിം റോളുകളുടെ കാലം തീര്‍ന്നു. ഇത് ഡിജിറ്റല്‍ ഫോട്ടോഗ്രഫിയുടെ കാലമാണ്. നിങ്ങള്‍ പാതി, കാമറ പാതി എന്ന സ്ഥിതിയിലെത്തി കാര്യങ്ങള്‍. കലാപരമായ കഴിവും സാഹസികതയും അന്വേഷണ ത്വരയുമൊക്കെയുള്ളവര്ക്ക് തിളങ്ങാന്‍ പറ്റിയ രംഗമായി ഫോട്ടോഗ്രഫി മാറി. അനന്തസാധ്യതകളുടെയും.
സ്വന്തം കലാവൈഭവത്തെ കാമറക്കണ്ണിലൂടെ പ്രതിഫലിപ്പിക്കുവാന്‍ സാധിക്കുന്ന മേഖലയാണ് ഫോട്ടോഗ്രഫി. വിദ്യാഭ്യാസ യോഗ്യതയെക്കാളുപരി നൈസര്‍ഗികമായ കഴിവാണ് ഈ രംഗത്താവശ്യം. ഫോട്ടോഗ്രഫിയിലെ മുഴുവന്‍ സമയ കോഴ്സ് സ്വായത്തമാക്കാന്‍ പ്രത്യേക വിഭ്യാഭ്യാസ യോഗ്യത നിര്‍ബന്ധമില്ല. എന്നാൽ, 10ാം ക്ലാസും പ്ലസ്ടുവും വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് വിവിധ കോളജുകളുടെയും സര്‍വകലാശാലകളുടെയും ബിരുദ കോഴ്സും മറ്റ് സ്ഥാപനങ്ങളില്‍ ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലും പ്രവേശനം നേടാം. ഫൈന്‍ ആര്‍ട്സ് കോഴ്സുകളുടെ ഭാഗമായി ഐച്ഛിക വിഷയമായി ഫോട്ടോഗ്രഫി പഠിക്കാന്‍ അവസരമുണ്ട്.
ഫോട്ടോ ജേണലിസം
പത്രമാധ്യമങ്ങള്‍ക്കു വേണ്ടി വാര്ത്താച്ചിത്രങ്ങളെടുക്കുന്നവരാണ് ഫോട്ടോ ജേണലിസ്റ്റുകള്‍. വ്യക്തികള്‍, രാഷ്്ട്രീയം, കായികം, സാമൂഹികം തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള വാര്‍ത്തപ്രാധാന്യമുള്ള ചിത്രങ്ങള്‍ പത്രങ്ങള്‍, ടി.വി, മാസികകള്‍ തുടങ്ങിയവക്കുവേണ്ടി തേടിപ്പിടിച്ച് പകര്‍ത്തിയെടുക്കുന്ന ധർമമാണ് ഫാട്ടോ ജേണലിസ്റ്റുകള്‍ നിര്‍വഹിക്കുന്നത്. ഉയര്‍ന്ന നിരീക്ഷണപാടവവും വേഗതയും പത്രപ്രവര്‍ത്തനത്തില്‍ താല്പര്യവുമുള്ളവര്ക്ക് കൂടുതല്‍ ശോഭിക്കുവാന്‍ കഴിയുന്ന മേഖലയാണിത്. പത്രസ്ഥാപനങ്ങളില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍, ന്യൂസ് ഏജന്‍സികളില്‍ ഫോട്ടോഗ്രാഫര്‍, പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ഫോട്ടോഗ്രാഫര്‍ തുടങ്ങിയ നിലയില്‍ തൊഴില്‍ നേടാന്‍ നിരവധിയാണ് അവസരങ്ങള്‍.
ഗ്ലാമറിെൻറയും പ്രശസ്തിയുടെയും ലോകമാണ് ഫാഷന്‍ ഫോട്ടോഫ്രി. പരസ്യ ഏജന്‍സികള്‍, ഫാഷന്‍ ഡിസൈനിങ് സെൻറര്‍, ഫാഷന്‍ ഹൗസുകള്‍, ഡിസൈനര്‍മാര്‍, മോഡലുകളുടെ പോര്‍ട്ട്ഫോളിയോ, ഫാഷന്‍ ജേണലുകള്‍, പത്രങ്ങള്‍, വിവിധ സ്ഥാപനങ്ങള്‍ എന്നിവക്കുവേണ്ടിയാണ് പ്രധാനമായും ഫാഷന്‍ ഫോട്ടോഗ്രാഫര്‍മാര്‍ ജോലി ചെയ്യേണ്ടിവരുക. ഫാഷന്‍ ലോകത്തെ സ്റ്റൈലും ട്രെന്‍ഡും ഫാഷന്‍ ഫോട്ടോഗ്രാഫറാകാന്‍ താല്പര്യപ്പെടുന്ന വ്യക്തി അറിഞ്ഞിരിക്കണം. സ്റ്റുഡിയോകള്ക്കകത്തും ഔട്ട്ഡോറായും ചിത്രീകരണങ്ങളുണ്ടാകും. ഫാഷന്‍ രംഗത്തേക്ക് ചുവടുറപ്പിക്കാന്‍ മികച്ച ഒരുഫോര്ട്ട്ഫോളിയോ ഫോട്ടോഗ്രാഫറുടേതായി വേണം.
കുറ്റാന്വേഷണത്തിെൻറ ഭാഗമായി മൃതദേഹങ്ങളുെടയും കുറ്റകൃത്യം നടന്ന സ്ഥലത്തിെൻറയും മറ്റും ഫോട്ടോയെടുക്കുന്നതാണ് ഫോറന്‍സിക് ഫോട്ടോഗ്രഫി. പൊലീസ്, മറ്റ് അന്വേഷണ ഏജന്‍സികള്‍, സ്വകാര്യ ഡിറ്റക്ടിവ് ഏജന്‍സികള്‍ എന്നിവയില്‍ ജോലി നേടാന്‍ സാധിക്കും.
ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്കുള്ള വിവര ശേഖരണമാണ് സയൻറിഫിക് ഫോട്ടോഗ്രാഫറുടെ ചുമതല. എന്‍ജിനീയറിങ്, എയ്റോഡൈനാമിക്സ്, മെഡിസിന്, ജീവശാസ്ത്രം, രസതന്ത്രം എന്നീ മേഖലകളിലാണ് ഇവരുടെ ആവശ്യം. അറിവും താല്പര്യവുമുള്ള ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ ചിത്രങ്ങളാണ് മെഡിക്കല്‍ ജേണലുകളില്‍ അച്ചടിച്ച് വരുന്നത്. മനുഷ്യെൻറ നഗ്ന നേത്രങ്ങള്‍കൊണ്ട് കാണാന്‍ സാധിക്കാത്ത പലതും ഇന്ന് ശേഖരിച്ച് സൂക്ഷിക്കാന്‍ വിവിധ തരത്തിലുള്ള കാമറകളും അത് പ്രവര്‍ത്തിപ്പിക്കാനുള്ള ഛായാഗ്രാഹകരും ആവശ്യമാണ്.
ഇന്ന് ഓരോ വ്യക്തിയും തങ്ങളുടെ ജീവിതത്തിലെ ഓരോ ശുഭമുഹൂർത്തങ്ങളും ആർഭാടമായിത്തന്നെ ആഘോഷിക്കുന്നു. ഇതിൽ ഒഴിച്ചുകൂടാൻ പറ്റുന്ന ഒന്നാണ് ഫോട്ടോഗ്രഫി.
വിവാഹ സല്‍ക്കാരങ്ങള്‍, ജന്മദിനാഘോഷങ്ങള്, വലിയ സമ്മേളനങ്ങള്‍, സ്റ്റേജ് ഷോകള്‍ എന്നിവയുടെ ചിത്രങ്ങളെടുക്കുന്നവരാണ് ഇവൻറ് ഫോട്ടോഗ്രാഫർമാർ. ഇതിൽത്തന്നെ വെഡിങ് ഫോട്ടോഗ്രഫിയാണ് ട്രെൻഡിങ്. ഫോട്ടോഗ്രഫിക്കും ആൽബങ്ങൾക്കുംവേണ്ടി മാത്രമായി ലക്ഷങ്ങളാണ് യുവതീയുവാക്കൾ പൊടിപൊടിക്കുന്നത്. പ്രീ എൻഗേജ്മെൻറ് ഷൂട്ടിൽ തുടങ്ങി, സേവ് ദ ഡേറ്റ് ഷൂട്ട് കഴിഞ്ഞ് പോസ്റ്റ് വെഡിങ് ഷൂട്ട് വരെ നീണ്ടുകിടക്കുന്നതാണ് ഇന്നത്തെ വെഡിങ് ഫോട്ടോഷൂട്ടുകൾ.
കമ്പനികളുടെ ബ്രോഷര്‍, വാര്‍ഷിക റിപ്പോര്‍ട്ട്, പരസ്യം എന്നിവക്ക് ആവശ്യമായ പ്രൊഡക്ടുകളുടെയും ഫാക്ടറിയുെട അകവും പുറവും മെഷീന് സാധനങ്ങള്‍ എന്നിവയുടെയും ചിത്രങ്ങളെടുക്കുന്ന ഫോട്ടോഗ്രാഫര്മാരാണിവര്.
നമ്മള് കണ്ണുകള്‍കൊണ്ടാണ് ആദ്യം ഭക്ഷണം കഴിക്കുന്നതെന്നൊരു പ്രയോഗമുണ്ട്. ഭക്ഷണത്തിെൻറ ചിത്രം കാണുേമ്പാള്തന്നെ വായില്‍ വെള്ളമൂറണം. ഇക്കാര്യം തിരിച്ചറിഞ്ഞ് ഭക്ഷണസാധനങ്ങള്‍ നിർമിക്കുന്ന വന്‍കിട ബേക്കറി, ഫുഡ് പ്രോസസിങ് യൂനിറ്റുകള്‍, ഹോട്ടലുകള്‍ എന്നിവര്‍ക്ക് ഇന്ന് ഫോട്ടോഗ്രാഫര്‍മാരുടെ സേവനം അത്യാവശ്യമാണ്.
സിനിമ, സീരിയല്‍ ചിത്രീകരണ വേളയില്‍ സീനുകളുടെ തുടര്‍ച്ച നഷ്ടമാകാതിരിക്കാന്‍ ഓരോ സീനും റെക്കോഡ് ചെയ്യുന്നതിനായി നിയോഗിക്കപ്പെടുന്നവരാണ് സ്റ്റില്‍ ഫോട്ടോഗ്രാഫേഴ്സ്.
പരസ്യ ഏജന്‍സികളുമായും ഫോട്ടോഗ്രഫിക് സ്റ്റുഡിയോകളുമായി ബന്ധപ്പെട്ടുകിടക്കുന്ന ഫോട്ടോഗ്രാഫര്മാരാണിവര്. ഇവയില്‍ ചെറിയൊരു വിഭാഗം ഫ്രീലാന്‍സായാണ് ജോലിചെയ്യുന്നത്. മറ്റുമേഖലകളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കാന്‍ സാധിക്കുന്നതും അത്രതന്നെ മത്സരം നേരിടുന്നതുമായ രംഗമാണ് പരസ്യ ഫോട്ടോഗ്രഫി. കഴിവും കാര്യപ്രാപ്തിയും വ്യക്തിത്വവുമാണ് ഈ രംഗത്തെ വിജയത്തിെൻറ അടിസ്ഥാനം.
ഫോട്ടോഗ്രാഫര്‍മാര്‍ക്കിടയിലെ ഏറ്റവും ജനപ്രിയമായ സാധ്യത. സ്വന്തമായി ചിത്രങ്ങളെടുത്ത് പത്രസ്ഥാപനങ്ങളിലും മറ്റും വിപണനം നടത്തുന്നവരാണ് ഫ്രീലാന്‍സ് ഫോട്ടോഗ്രാഫേഴ്സ്. ഇത്തരക്കാര്‍ മറ്റുള്ളവരില്‍നിന്നും വ്യത്യസ്തനാകാന്‍ വ്യക്തിഗതമായ ഒരുസ്റ്റൈല് സ്വായത്തമാക്കല്‍ അനിവാര്യമാണ്. മികച്ച വാക്ചാതുര്യവും സ്വന്തംനിലയില്‍ ജോലിചെയ്യാനുള്ള കഴിവും സ്വന്തം ഫോട്ടോ മികച്ച രീതിയിൽ മാർക്കറ്റ് ചെയ്യാനുള്ള സൂത്രപ്പണികളും അറിഞ്ഞിരിക്കണം.
വൈൽഡ് ലൈഫ് ഫോേട്ടാഗ്രഫി
ഫോട്ടോഗ്രഫിയിലെ വെല്ലുവിളിയാര്‍ന്ന രംഗമാണ് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി. മൃഗങ്ങള്‍, പക്ഷികള്‍, ചെടികള്‍, പ്രകൃതിദൃശ്യങ്ങള്‍ എന്നിവയുടെ ചിത്രങ്ങള്‍ പകര്‍ത്തുകയാണ് പ്രധാന ജോലി. ഭൂമിയിലെ അപൂര്‍വ ജന്തുജാലങ്ങളുടെ ചിത്രങ്ങള്‍ക്ക് വന്‍ ആവശ്യകതയാണ്. പ്രകൃതിയിലെ ദൃശ്യങ്ങള്‍ കലണ്ടറുകളിലും മറ്റു കവറുകളായും ഉപയോഗപ്പെടുത്താം.
1. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിജിറ്റൽ ആർട്ട് ആൻഡ് ആനിമേഷൻ, കൊൽക്കത്ത
ബി.എസ്സി ഇൻ ഫിലിം ആൻഡ് ഫോട്ടോഗ്രഫി (മൂന്നു വർഷം), പി.ജി ഡിപ്ലോമ ഇൻ ഫിലിം ആൻഡ് ഫോട്ടോഗ്രഫി (ഒരുവർഷം), ഡിപ്ലോമ ഇൻ ഫിലിം ആൻഡ് ഫോട്ടോഗ്രഫി (ഒരുവർഷം).
2. ജവഹർലാൽ നെഹ്റു ആർക്കിടെക്ചർ ആൻഡ് ഫൈൻ ആർട്സ് യൂനിവേഴ്സിറ്റി, ഹൈദരാബാദ്
ബി.എഫ്.എ ഫോട്ടോഗ്രഫി ആൻഡ് വിഷ്വൽ കമ്യൂണിക്കേഷൻ (നാലു വർഷം), എം.എഫ്.എ ഫോട്ടോഗ്രഫി ആൻഡ് വിഷ്വൽ കമ്യൂണിക്കേഷൻ (രണ്ടു വർഷം), യോഗ്യത ബി.എഫ്.എ ഇൻ ഫോട്ടോഗ്രഫി
3. ഏഷ്യന്‍ അക്കാദമി ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍, നോയ്ഡ
കോഴ്സുകള്‍: ബി.എ ഫോട്ടോഗ്രഫി (മൂന്നുവര്‍ഷം), എം.എ ഫോട്ടോഗ്രഫി (രണ്ടുവര്‍ഷം), ഡിപ്ലോമ, പി.ജി ഡിപ്ലോമ കോഴ്സുകള്‍ (ഒരു വര്‍ഷം), മൂന്നു മാസത്തെ ഹ്രസ്വകാല കോഴ്സുകളും ലഭ്യം. https://aaft.com/
4. സെൻറര്‍ ഫോര്‍ റിസര്‍ച് ഇന്‍ ആര്‍ട്സ് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍, ഡല്‍ഹി
പി.ജി ഡിപ്ലോമ, ഡിപ്ലോമ കോഴ്സുകള്‍ www.craftfilmschool.com
5. ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ, ഡല്‍ഹി
സർട്ടിഫിക്കറ്റ് ഇന്‍ ഫോട്ടോഗ്രഫി (പാർട്ട്ടൈം സ്വാശ്രയ കോഴ്സ 20 സീറ്റ്), സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫോട്ടോഗ്രഫി (സെല്‍ഫ് / പാർട്ട്ടൈം). www.jmi.ac.in
6. ഉസ്മാനിയ സര്‍വകലാശാല, ഹൈദരാബാദ്
ബി.എഫ്.എ ഫോട്ടോഗ്രഫി (മൂന്നു വര്‍ഷം) www.osmania.ac.in
7. ഉത്കല്‍ സര്‍വകലാശാല, ഭുവനേശ്വര്‍
ഡിപ്ലോമ, പി.ജി ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍. www.utkaluniversity.nic.in
8. പുണെ സര്‍വകലാശാല
ഡിപ്ലോമ, പി.ജി ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍. www.unipune.ac.in
9. അക്കാദമി ഓഫ് ഫോട്ടോഗ്രഫി, കൊല്‍ക്കത്ത
സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫണ്ടമെൻറൽസ് ഓഫ് ഫോട്ടോഗ്രഫി (ഒരുമാസം), സർട്ടിഫിക്കറ്റ് ഇന്‍ അഡ്വാന്‍സ്ഡ് ഡിജിറ്റല്‍ ഫോട്ടോഗ്രഫി (ആറുമാസം), സര്‍ട്ടിഫിക്കറ്റ് ഇന്‍ ബേസിക്സ് ഓഫ് ഫോട്ടോഗ്രഫി (രണ്ടുമാസം), സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡിജിറ്റല്‍ ഫോട്ടോഗ്രഫി (അഞ്ച് ആഴ്ച). www.napkolkata.co.in
1. സെൻറര്‍ ഫോര്‍ ഡെവലപ്മെൻറ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്) തിരുവനന്തപുരം സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡിജിറ്റല്‍ ഫോട്ടോഗ്രഫി (അഞ്ച് ആഴ്ച). www.cdit.org
2. കെല്‍ട്രോണ്‍ ട്രെയിനിങ് സെൻറര്‍ തിരുവനന്തപുരം
ഡിപ്ലോമ ഇന്‍ ഫോട്ടോഗ്രഫി (ആറുമാസം -പ്ലസ്ടു). സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫോട്ടോഗ്രഫി (മൂന്നുമാസം യോഗ്യത -എസ്.എസ്.എല്‍.സി). www.ksg.keltron.in
3. നിയോ ഫിലിം സ്കൂൾ കൊച്ചി
ഡിപ്ലോമ ഇൻ ഡിജിറ്റൽ ഫോട്ടോഗ്രഫി (ആറ് മാസം). www.neofilmschool.com
4. കേരള മീഡിയ അക്കാദമി, കാക്കനാട്
സർട്ടിഫിക്കറ്റ് ഇൻ ഫോട്ടോ ജേണലിസം (മൂന്നുമാസം).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.