തിരുവനന്തപുരം: എൽ.ഡി ക്ലർക്ക് റാങ്ക്ലിസ്റ്റിെൻറ കാലാവധി തീർന്ന ശനിയാഴ്ച പി.എസ്.സിയെ അറിയിച്ചത് 65 ഒഴിവുകൾ. സർക്കാറിെൻറ കർശനനിർദേശം കാരണം രണ്ടാഴ്ചക്കകം അറിയിച്ച ഒഴിവുകളുടെ എണ്ണം 1079 ആയി. ഇതോടെ, നിലവിലെ റാങ്ക്ലിസ്റ്റിൽനിന്ന് 11,100ഒാളം പേർക്ക് നിയമനം ഉറപ്പായി. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ ശനിയാഴ്ച അർധരാത്രി വരെ സമയമുള്ളതിനാൽ കൃത്യമായ കണക്ക് അടുത്ത പ്രവൃത്തിദിവസേമ ലഭിക്കുകയുള്ളൂ.
ഏറെ വിവാദമുയർന്നതാണ് 2015 മാർച്ച് 31ന് നിലവിൽവന്ന എൽ.ഡി ക്ലർക്ക് റാങ്ക്ലിസ്റ്റ്. മുൻ റാങ്ക്ലിസ്റ്റിനെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ നിയമനം നടന്നതിനാൽ ഉദ്യോഗാർഥികൾ സെക്രേട്ടറിയറ്റ് നടയിൽ അനിശ്ചിതകാല സമരത്തിലേർപ്പെട്ടു. പിന്തുണയുമായി യുവജന രാഷ്ട്രീയ സംഘടനകളും രംഗത്തെത്തി. മുൻ റാങ്ക്ലിസ്റ്റിലുള്ളവർക്കായി പ്രതീക്ഷിത ഒഴിവുകൾ കൂടി കണക്കാക്കാക്കി 1691 സൂപ്പർ ന്യൂമറി തസ്തിക സൃഷ്ടിച്ച് നിയമനം നടത്തിയതിനാൽ റാങ്ക്ലിസ്റ്റ് കാലാവധി നീട്ടാൻ ആവശ്യപ്പെട്ടാണ് ആഴ്ചകൾ നീണ്ട സമരം നടത്തിയത്. എന്നാൽ, റാങ്ക്ലിസ്റ്റ് നീേട്ടണ്ടതില്ലെന്ന ഉറച്ച നിലപാടിൽ സർക്കാർ നിലകൊണ്ടു. മുഴുവൻ ഒഴിവും റിപ്പോർട്ട് ചെയ്ത് പരമാവധി പേർക്ക് നിയമനം ഉറപ്പാക്കുമെന്നാണ് മുഖ്യമന്ത്രി ഉദ്യോഗാർഥികൾക്ക് നൽകിയ ഉറപ്പ്.
മുഖ്യമന്ത്രിയുടെ കർശനനിർദേശം കണക്കിലെടുത്ത് വിവിധവകുപ്പുകൾ ഒഴിവുകൾ റിപ്പോർട്ട് ചെയ്െതന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മാർച്ച് 17നാണ് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പൊതുഭരണ വകുപ്പ് പ്രേത്യക സർക്കുലർ ഇറക്കിയത്. ഇതുപ്രകാരം മാർച്ച് 17 മുതൽ 31 വൈകീട്ട് നാലുവരെയായി 1079 ഒഴിവുകൾ പി.എസ്.സിയെ അറിയിച്ചു. തിരുവനന്തപുരം ജില്ലയിലാണ് ഇൗ കാലയളവിൽ ഏറ്റവും കൂടുതൽ ഒഴിവുകൾ അറിയിച്ചത് -154എണ്ണം. മലപ്പുറമാണ് തൊട്ടുപിന്നിൽ -121, കോഴിക്കോട് 98, എറണാകുളം 91, തൃശൂർ 85, കണ്ണൂർ 88, കൊല്ലം 48, പത്തനംതിട്ട 38, ആലപ്പുഴ 55, ഇടുക്കി 84, കോട്ടയം 59, പാലക്കാട് 68, വയനാട് 30, കാസർകോട് 53 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്.
റാങ്ക്ലിസ്റ്റിൽനിന്ന് ഇതുവരെ 10,050 പേർക്ക് നിയമനശിപാർശ നൽകി. പുതുതായി റിപ്പോർട്ട് ചെയ്ത ഒഴിവുകളിലേക്ക് ഏപ്രിൽ രണ്ടാംവാരം നിയമനശിപാർശ നൽകും. മുൻ റാങ്ക്ലിസ്റ്റിൽനിന്ന് 12,181 പേരെയാണ് നിയമിച്ചത്. പുതിയ റാങ്ക്ലിസ്റ്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.