തിരുവനന്തപുരം: 11,000ലധികം പേർക്ക് നിയമനമുറപ്പിച്ച് എൽ.ഡി ക്ലർക്ക് റാങ്ക് ലിസ്റ്റിെൻറ കാലാവധി ശനിയാഴ്ച അവസാനിക്കും. രണ്ടുദിവസത്തെ അവധിക്കുശേഷമുള്ള ഏക പ്രവൃത്തിദിനമായ ശനിയാഴ്ച റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകളിലാണ് ഉദ്യോഗാർഥികളുടെ മുഴുവൻ പ്രതീക്ഷയും. പിറ്റേന്ന് ഞായറും തിങ്കളാഴ്ച പൊതുപണിമുടക്കുമായതിനാൽ ശനിയാഴ്ച ആരൊക്ക ഒാഫിസിലെത്തുമെന്നതിലും ആശങ്കയുണ്ട്.
2015 മാർച്ച് 31ന് നിലവിൽവന്ന എൽ.ഡി ക്ലർക്ക് റാങ്ക് ലിസ്റ്റിൽനിന്ന് ഇതുവരെ 10,050 പേർക്കാണ് നിയമന ശിപാർശ നൽകിയത്. പുതുതായി 1000 ഒഴിവുകൾകൂടി കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശനിയാഴ്ചകൂടി റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകൾ കണക്കാക്കുേമ്പാൾ 11000ലധികം പേരെ ഇൗ ലിസ്റ്റിൽനിന്ന് നിയമിക്കാൻ കഴിയും. മുൻ റാങ്ക് ലിസ്റ്റിൽനിന്ന് 12,181 പേരെയാണ് നിയമിച്ചിരുന്നത്. അത്രയും പേരെ നിയമിക്കാൻ കഴിയില്ലെങ്കിലും ഒഴിവുകൾ പൂഴ്ത്തിയെന്ന ആരോപണത്തിൽനിന്ന് തൽക്കാലം രക്ഷപ്പെടാൻ സർക്കാറിന് കഴിയും.41,433പേരാണ് നിലവിലെ റാങ്ക് ലിസ്റ്റിലുള്ളത്.
മുൻ റാങ്ക് ലിസ്റ്റിലുള്ളവർക്കായി പ്രതീക്ഷിത ഒഴിവുകൾകൂടി കണക്കാക്കാക്കി 1691 സൂപ്പർ ന്യൂമറി തസ്തിക സൃഷ്ടിച്ച് നിയമനം നടത്തിയത് ഇവർക്ക് തിരിച്ചടിയായി. ഇക്കാരണത്താൽ മാസങ്ങൾ വൈകിയാണ് ഇൗ റാങ്ക് ലിസ്റ്റിൽനിന്ന് നിയമനം നടന്നത്. അതിനാൽ, മൂന്നുവർഷത്തെ കാലാവധിയുടെ പ്രയോജനം ലഭിച്ചിട്ടില്ലെന്നാണ് ഉദ്യോഗാർഥികളുടെ പരാതി. ലിസ്റ്റ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാർഥികൾ സെക്രേട്ടറിയറ്റ് നടയിൽ സമരത്തിലാണ്. കാലാവധി നീട്ടില്ലെന്നും പരമാവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്യുമെന്നും സർക്കാർ ഉദ്യോഗാർഥികൾക്ക് ഉറപ്പുനൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.