തിരുവനന്തപുരം: ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ രസശാസ്ത്ര ആൻഡ് ഭൈഷജ്യകൽപന (കാറ്റഗറി നമ്പർ 344/2021) തസ്തികയിലേക്ക് ആഗസ്റ്റ് രണ്ടിന് ഉച്ചക്ക് 12.30നും മൂന്നിന് രാവിലെ 9.30നും ഉച്ചക്ക് 12നും നാലിന് രാവിലെ 9.30നും അസിസ്റ്റന്റ് പ്രഫസർ ഇൻ രചനശരീർ (343/2021) തസ്തികയിലേക്ക് ആഗസ്റ്റ് രണ്ടിന് രാവിലെ 9.45നും പി.എസ്.സി ആസ്ഥാന ഓഫിസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ 1 സി വിഭാഗവുമായി ബന്ധപ്പെടണം (0471 2546325).
സോയിൽ സർവേ ആൻഡ് സോയിൽ കൺസർവേഷൻ വകുപ്പിൽ സോയിൽ സർവേ ഓഫിസർ/റിസർച് അസിസ്റ്റന്റ്-രണ്ടാം എൻ.സി.എ -എസ്.സി.സി.സി (509/2022) തസ്തികയിലേക്ക് രണ്ടിന് രാവിലെ എട്ടിനും ലാൻഡ് യൂസ് ബോർഡിൽ സോയിൽ സർവേ ഓഫിസർ (594/2021) തസ്തികയിലേക്ക് 2, 3, 4 തീയതികളിലും പി.എസ്.സി ആസ്ഥാന ഓഫിസിൽ അഭിമുഖം നടത്തും. ഫോൺ: 0471 2546418.
വാട്ടർ അതോറിറ്റിയിൽ അസിസ്റ്റന്റ് എൻജിനീയർ (137/2022) തസ്തികയിലേക്ക് ആഗസ്റ്റ് 2 മുതൽ 24 വരെ ആസ്ഥാന ഓഫിസിൽ അഭിമുഖം നടത്തും. ഫോൺ: 0471 2546242.
ട്രാൻസ്ഫോർമേഴ്സ് ആൻഡ് ഇലക്ട്രിക്കൽ കേരള ലിമിറ്റഡിൽ ഓഫിസ് അസിസ്റ്റന്റ് ഗ്രേഡ് രണ്ട് (530/2022) തസ്തികയിലേക്ക് 29ന് ഉച്ചക്കുശേഷം 1.30 മുതൽ 3.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
പിന്നാക്ക വിഭാഗ വികസന കോർപറേഷൻ ലിമിറ്റഡിൽ ജൂനിയർ പ്രോജക്ട് അസിസ്റ്റന്റ് (495/2022, 496/2022) (നേരിട്ടും തസ്തികമാറ്റം മുഖേനയും) തസ്തികയിലേക്ക് 31ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
2023 ജൂലൈ വകുപ്പുതല പരീക്ഷയുമായി ബന്ധപ്പെട്ട് കാഴ്ചപരിമിതരായ ഉദ്യോഗസ്ഥർക്കായി നടത്തുന്ന വാചാപരീക്ഷയുടെ വിജ്ഞാപനം വെബ്സൈറ്റിൽ (www.keralapsc.gov.in). വിജ്ഞാപനത്തോടൊപ്പം ചേർത്ത മാതൃകയിൽ അച്ചടിച്ചതോ ടൈപ്പ് ചെയ്തതോ കമീഷന്റെ വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്തതോ ആയ അപേക്ഷാഫോറത്തിലാണ് അപേക്ഷിക്കേണ്ടത്. ഓരോ പേപ്പറിനും (സൗജന്യ അവസരം ഒഴികെ) 160 രൂപ നിരക്കിൽ ഗവ. ട്രഷറിയിൽ ഒടുക്കിയ അസ്സൽ ചെലാനും കാഴ്ചപരിമിതി സംബന്ധിച്ച മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷ അയക്കേണ്ട വിലാസം ജോയിന്റ് സെക്രട്ടറി, ഡിപ്പാർട്ട്മെന്റൽ ടെസ്റ്റ് വിഭാഗം, കേരള പബ്ലിക് സർവീസ് കമീഷൻ, പട്ടം, തിരുവനന്തപുരം, പിൻ- 695004. ആഗസ്റ്റ് 23ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം.
ഇലക്ട്രിസിറ്റി ബോർഡിലെ താഴ്ന്ന വിഭാഗം ജീവനക്കാരിൽനിന്ന് മീറ്റർ റീഡർ/സ്പോട്ട് ബില്ലർ (122/2018) തസ്തികയിലേക്ക് നിയമിക്കപ്പെടാനുള്ള അർഹത നിർണയ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക പി.എസ്.സി വെബ്സൈറ്റിൽ.
ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ ഡ്രഗ്സ് ഇൻസ്പെക്ടർ (ആയുർവേദ, 290/2021) തസ്തികയിലേക്ക് 31ന് രാവിലെ 10.30ന് പി.എസ്.സി ആസ്ഥാന ഓഫിസിൽ പ്രമാണ പരിശോധന നടത്തും. ഫോൺ: 0471 2546325.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.