ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്ലേസ്മെന്റ് നടക്കുന്നത് ബോംബെ ഐ.ഐ.ടിയിൽ, ഡൽഹി ഐ.ഐ.ടി രണ്ടാമത്

ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് ​ഐ.ഐ.ടി ബോംബെ. ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയിലെ മുൻനിര റാങ്കുകാരിൽ ഭൂരിഭാഗവും ​തിരഞ്ഞെടുക്കുന്നത് ബോംബെ ഐ​.ഐ.ടിയാണ്. ക്വ്യു.എസ് വേൾഡ് യൂനിവേഴ്സിറ്റി റാങ്കിങ്ങിൽ ഇന്ത്യയിലെ മികച്ച യൂനിവേഴ്സിറ്റികളുടെ പട്ടികയിൽ ഒന്നാമത് ഐ.ഐ.ടി ബോംബെയാണ്. അക്കാദമിക മികവിനൊപ്പം ഏറ്റവും കൂടുതൽ വിദ്യാർഥികൾക്ക് തൊഴിൽ ലഭിക്കുന്നതും കൂടി കണക്കിലെടുത്താണ് ബോംബെ ഐ.ഐ.ടി പട്ടികയിൽ ഒന്നാമതായി സ്ഥാനം പിടിച്ചത്.

പട്ടികയിൽ 281-300 റാങ്ക് ആണ് ബോംബെ ഐ.ഐ.ടിക്ക് ലഭിച്ചത്. ജവഹർ ലാൽ നെഹ്റു യൂനിവേഴ്സിറ്റി ആണ് പട്ടികയിൽ രണ്ടാമതുള്ള ഇന്ത്യൻ യൂനിവേഴ്സിററി. 361-380 റാങ്ക് പരിധിയിലാണ് ജെ.എൻ.യു വരുന്നത്.

തൊഴിൽ സാധ്യത ഉറപ്പു നൽകുന്ന ലോത്തിലെ നൂറു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിലും ബോംബെ ഐ.ഐ.ടി ഇടം പിടിച്ചിട്ടുണ്ട്. പ്ലേസ്മെന്റി​ന്റെ കാര്യത്തിൽ ഡൽഹി ഐ.ഐ.ടിയും പട്ടികയിലുണ്ട്. ലിംഗ സമത്വത്തിലും മറ്റ് അസമത്വങ്ങൾ ഇല്ലാതാക്കിയതിനുമാണ് ജെ.എൻ.യു പട്ടികയിൽ ഇടംനേടിയത്.

ആഗോള തലത്തിൽ കാലിഫോർണിയ യൂനിവേഴ്സിറ്റി ആണ് റാങ്കിങ്ങിൽ ഒന്നാമത്. ടൊറൊന്റോ യൂനിവേഴ്സിറ്റിയും ബ്രിട്ടീഷ് കൊളംബിയയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

Tags:    
News Summary - QS World University Rankings 2023: Top global universities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.