തിരുവനന്തപുരം: പി.എസ്.സി നിയമനത്തിന് സ്പെഷൽ റൂൾസ് തയാറാക്കുന്നതിലെ കാലതാമസം ഒഴിവാക്കാൻ ധന, നിയമം, ഉദ്യോഗസ്ഥ ഭരണപരിഷ്കാരവകുപ്പ് എന്നിവയുടെ സ്ഥിരംസമിതി രൂപവത്കരിക്കും. ഇതുസംബന്ധിച്ച് കെട്ടിക്കിടക്കുന്ന ഫയലുകൾ അടിയന്തരമായി തീർപ്പാക്കും. പി.എസ്.സിക്ക് വിട്ട സ്ഥാപനങ്ങളിലെ സ്പെഷൽ റൂൾസിന് അംഗീകാരം ലഭിക്കാത്തതുകൊണ്ട് നിയമനങ്ങൾ സ്തംഭനാവസ്ഥയിലാണ്. സ്ഥിരംസമിതി കെട്ടിക്കിടക്കുന്ന മുഴുവൻ സ്പെഷൽ റൂളുകൾക്കും സമയബന്ധിതമായി അംഗീകാരം നൽകും.
പി.എസ്.സി വഴി 100 ദിവസത്തിനുള്ളിൽ 5000 പേർക്കെങ്കിലും നിയമനം നൽകുകയാണ് ലക്ഷ്യം. 42 പൊതുമേഖല വ്യവസായ സ്ഥാപനങ്ങളിൽ 1178 സ്ഥിരംനിയമനങ്ങളും 342 താൽക്കാലിക നിയമനങ്ങളും 241 കരാർ നിയമനങ്ങളും അടക്കം 1761 നിയമനങ്ങൾ ഉണ്ടാകും.
കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെൻറ് കോർപറേഷനിൽ 241 പേരെ നിയമിക്കും. പുതിയ ഹോംകോ ഫാക്ടറിയിലേക്ക് 150 തസ്തിക സൃഷ്ടിക്കും. സഹകരണ വകുപ്പിലും സ്ഥാപനങ്ങളിലുമായി 500 സ്ഥിരം/താൽക്കാലിക നിയമനങ്ങൾ നടത്തും. കൂടുതൽ നിയമനം കെ.എസ്.എഫ്.ഇയിലായിരിക്കും. എല്ലാംചേർത്ത് അടുത്ത നൂറു ദിവസത്തിനുള്ളിൽ പൊതുമേഖല സ്ഥാപനങ്ങളിൽ 3977 പേർക്ക് നിയമനങ്ങൾ നടക്കുകയോ തസ്തികകൾ സൃഷ്ടിക്കുകയോ ചെയ്യും. സഹകരണ മേഖലയിലൂടെ 17500 തൊഴിലവസരങ്ങളാണ് ലക്ഷ്യമിടുന്നത്.
13,000ൽപരം അവസരങ്ങൾ പ്രാഥമിക സഹകരണ സംഘങ്ങളോ കേരള ബാങ്കിെൻറ ശാഖകളോ സംരംഭകർക്ക് നൽകുന്ന വായ്പയുടെ അടിസ്ഥാനത്തിൽ സൃഷ്ടിക്കപ്പെടുന്നവയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.