നേവിയിൽ സെയിലർ/ മെഡിക്കൽ അസിസ്റ്റന്റ് അവസരം; അവിവാഹിത പുരുഷന്മാർക്ക് മാത്രം

നേവിയിൽ സെയിലർ/ മെഡിക്കൽ അസിസ്റ്റന്റ് അവസരം; അവിവാഹിത പുരുഷന്മാർക്ക് മാത്രം

നാവികസേന മെഡിക്കൽ ബ്രാഞ്ചിൽ സീനിയർ സെക്കൻഡറി റിക്രൂട്ട്മെന്റ് (എസ്.എസ്.ആർ) വഴി സെയിലർ/മെഡിക്കൽ ​അസിസ്റ്റന്റാവാം. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. 02/2025, 02/2026 ബാച്ചുകളിലേക്കാണ് തെരഞ്ഞെടുപ്പ്.

യോഗ്യത: ഫിസിക്സ്, കെമിസ്ട്രി,ബയോളജി വിഷയങ്ങളോടെ പ്ലസ് ടു/തത്തുല്യ പരീക്ഷ മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെ (ഓരോ വിഷയത്തിനും 40 ശതമാനം വേണം) വിജയിച്ചിരിക്കണം. പ്ലസ് ടു പരീക്ഷ എഴുതുന്നവരെയും പരിഗണിക്കും. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം. വൈകല്യങ്ങൾ പാടില്ല.

പ്രായപരിധി: എസ്.എസ്.ആർ മെഡിക്കൽ 02/2025 ബാച്ചിലേക്ക് 2004 സെപ്റ്റംബർ ഒന്നിനും 2008 ഫെബ്രുവരി 29നും മധ്യേയും 02/2026 ബാച്ചിലേക്ക് 2005 ജൂലൈ ഒന്നിനും 2008 ഡിസംബർ 31നും മധ്യേയും ജനിച്ചവരാകണം. (2004 സെപ്റ്റംബർ ഒന്നിനും 2008 ഡിസംബർ 31നും മധ്യേ ജനിച്ചവർക്ക് ഇന്ത്യൻ നേവി എൻട്രൻസ് ടെസ്റ്റിന് അപേക്ഷിക്കാൻ അർഹതയുണ്ട്)

തെരഞ്ഞെടുപ്പ് നടപടികളടക്കമുള്ള റിക്രൂട്ട്മെന്റ് വിജ്ഞാപനം www.join.indiannavy.gov.inൽ ലഭിക്കും. അപേക്ഷ/പരീക്ഷ ഫീസ് 550 രൂപ + 18 ശതമാനം ജി.എസ്.ടി .ഓൺലൈനായി ഏപ്രിൽ10 വൈകീട്ട് 5 മണിവരെ അപേക്ഷിക്കാം. തെറ്റ് തിരുത്തുന്നതിന് ഏപ്രിൽ 14-16 വരെ സൗകര്യമുണ്ടാവും.

സെലക്ഷൻ: മേയിൽ നടത്തുന്ന ഇന്ത്യൻ നേവി എൻട്രൻസ് ടെസ്റ്റിൽ യോഗ്യത നേടുന്നവരുടെ ചുരുക്ക​പ്പട്ടിക തയാറാക്കി കായികക്ഷമത പരീക്ഷ, എഴുത്തുപരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിൽ സംസ്ഥാനതല മെരിറ്റ് ലിസ്റ്റ് തയാറാക്കിയാണ് നിയമനം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 2026 ജൂലൈയിൽ പരിശീലനം നൽകും

ശമ്പളം: പരിശീലന കാലം പ്രതിമാസം 14,600 രൂപ സ്റ്റൈ​പൻഡ്. പരിശീലനം പൂർത്തിയാക്കുന്നവരെ 21,700-6910 രൂപ ശമ്പളനിരക്കിൽ സ്ഥിരമായി നിയമിക്കും. ക്ഷാമബത്ത, വീട്ടുവാടക ബത്ത, പെൻഷൻ, ഗ്രാറ്റ്വിറ്റി, യൂനിഫോം, ആഹാരം, താമസസൗകര്യം അടക്കമുള്ള ആനുകൂല്യങ്ങളുമുണ്ട്. മാസ്റ്റർ ചീഫ് പെറ്റി ഓഫിസർ പദവിവരെ ഉദ്യോഗക്കയറ്റം ലഭിച്ചേക്കാം. കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിൽ.

Tags:    
News Summary - Sailor/Medical Assistant Opportunity in Navy; For single men only

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.