ന്യൂഡൽഹിയിലെ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസിൽ (എയിംസ്) സ്റ്റെനോഗ്രാഫർ തസ്തികയിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നു. ആകെ 23 (ജനറൽ-14, എസ്.സി-06, എസ്.ടി-03) ഒഴിവുകളാണുള്ളത്. പ്ലസ് ടു ജയിച്ചവർക്കും തത്തുല്യയോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. ഇംഗ്ലീഷ്/ ഹിന്ദി ടൈപ്പ്റൈറ്റിങ് അറിഞ്ഞിരിക്കണം.
ഇംഗ്ലീഷ് അല്ലെങ്കിൽ ഹിന്ദി സ്റ്റെനോഗ്രാഫിക് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. പൂരിപ്പിച്ച അപേക്ഷയോടൊപ്പം യോഗ്യതസർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, തൊഴിൽപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ എയിംസ്, അൻസാരി നഗർ, ന്യൂഡൽഹി-29 എന്ന വിലാസത്തിൽ അയക്കുക. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 10.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.