കേന്ദ്ര ആണവോർജ വകുപ്പിനു കീഴിലുള്ള ഐ.ആർ.ഇ.എൽ (ഇന്ത്യ) ലിമിറ്റഡ് പരസ്യനമ്പർ CO/HRM/20/2023 പ്രകാരം വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 88 ഒഴിവുകളുണ്ട്.
എ- നോൺ യൂനിയനൈസ്ഡ് സൂപ്പർവൈസറി ട്രെയിനികൾ- ഗ്രാജ്വേറ്റ് ട്രെയിനി (ഫിനാൻസ്) ഒഴിവുകൾ 3, ഗ്രാജ്വേറ്റ് ട്രെയിനി (HR) 4.ഡിപ്ലോമ ട്രെയിനി (സിവിൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ/കെമിക്കൽ) 37.
ട്രെയിനി (ജിയോളജിസ്റ്റ്/പെട്രോളജിസ്റ്റ്) 3, ട്രെയിനി (കെമിസ്റ്റ്) 4, പ്രതിമാസ സ്റ്റൈപൻഡ് 37,200 രൂപ + HRA
ബി-സൂപ്പർവൈസർ-ജൂനിയർ രാജ്ഭാഷ അധികാരി 4, ജൂനിയർ സൂപ്പർവൈസർ (കെമിക്കൽ) 4, ജൂനിയർ സൂപ്പർവൈസർ (അഡ്മിൻ) 4, മൈനിങ് മേറ്റ് 8, മൈനിങ് സർവേയർ 1, ശമ്പളനിരക്ക് 25,000-68,000 രൂപ.
മൈനിങ് ഫോർമാൻ, ഒഴിവുകൾ 4, സൂപ്പർവൈസർ - ഇലക്ട്രിക്കൽ 2, സിവിൽ 2, ഫിനാൻസ് 3. ശമ്പളനിരക്ക് 26,500-72,000 രൂപ.
യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, സെലക്ഷൻ നടപടികൾ, സംവരണം ഉൾപ്പെടെ സമഗ്ര വിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.irel.co.in/careerൽ നിന്ന് ഡൗൺലോഡ് ചെയ്യാം. നിർദേശാനുസരണം ഓൺലൈനായി നവംബർ 14 വരെ അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.