മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിൽ വിവിധ അനധ്യാപക തസ്തികകളിൽ ഒഴിവുണ്ട്.
1. രജിസ്ട്രാർ: ഒരു ഒഴിവ് (ജനറൽ)
2. സിസ്റ്റംസ് എൻജിനീയർ: ഒരു ഒഴിവ് (ജനറൽ)
3. സെക്യൂരിറ്റി ഒാഫിസർ: ഒരു ഒഴിവ് (ജനറൽ)
4. ജൂനിയർ എൻജിനീയർ: മൂന്ന് ഒഴിവ് (ജനറൽ-രണ്ട്, എസ്.ടി-ഒന്ന്)
5. സ്റ്റാഫ് നഴ്സ്: നാല് ഒഴിവ് (ജനറൽ-മൂന്ന്, എസ്.സി-ഒന്ന്)
6. ജൂനിയർ ടെക്നീഷ്യൻ: 12 ഒഴിവ് (ജനറൽ-ആറ്, ഒ.ബി.സി-മൂന്ന്, എസ്.സി-മൂന്ന്)
7. ജൂനിയർ അസിസ്റ്റൻറ്: 10 ഒഴിവ് (ജനറൽ-അഞ്ച്, ഒ.ബി.സി-മൂന്ന്, എസ്.സി-രണ്ട്) എന്നിങ്ങനെയാണ് ഒഴിവുകൾ. ഒാരോ തസ്തികയിേലക്കും വേണ്ട യോഗ്യതകൾ സംബന്ധിച്ച വിവരങ്ങൾ https://recruit.iit m.ac.in/external / ൽ Eligiblity Norms എന്ന ലിങ്കിൽ ലഭ്യമാകും.
അപേക്ഷ: ഒാൺൈലനായാണ് അപേക്ഷിക്കേണ്ടത്. ഒാരോ തസ് തികയിലേക്കും പ്രത്യേകം അപേക്ഷ അയക്കണം.
നൂറു രൂപയാണ് അപേക്ഷഫീസ്. എസ്.സി, എസ്.ടി വിഭാഗക്കാർക്കും ശാരീരിക വെല്ലുവി ളികൾ നേരിടുന്നവർക്കും വിമുക്തഭടന്മാർക്കും അപേക്ഷഫീസില്ല. സെപ്റ്റംബർ എട്ടിനുമുമ്പായി ഒാൺലൈനിൽ അപേക്ഷ സമർപ്പിക്കണം.
അപേക്ഷയുടെ പ്രിൻറ്ഒൗട്ട് സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതസർട്ടിഫിക്കറ്റുകൾ സഹിതം രജിസ്ട്രാർ, റിക്രൂട്ട്മെൻറ് സെക്ഷൻ, അഡ്മിനിസ്ട്രേഷൻ ബിൽഡിങ്, െഎ.െഎ.ടി മദ്രാസ്, ചെന്നൈ-600036 എന്ന വിലാസത്തിൽ അയക്കണം. പ്രിൻറ്ഒൗട്ട് ലഭിക്കേണ്ട അവസാനതീയതി സെപ്റ്റംബർ 15.
കൂടുതൽ വിവരങ്ങൾക്ക്
www.recruit.iit m.ac.in കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.