തിരുവനന്തപുരം: താൽക്കാലിക അധ്യാപകരുടെ വേതനം വേഗത്തിലാക്കാൻ സ്പാർക്കിൽ അപ്ഡേറ്റ് ചെയ്യാൻ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് അനുമതി നൽകി ഉത്തരവായി. ധനവകുപ്പാണ് ഉത്തരവിറക്കിയത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഭ്യർഥനയെ തുടർന്നാണ് ധനവകുപ്പിന്റെ ഇടപെടൽ. സ്പാർക്ക് രജിസ്ട്രേഷനിൽ വരുത്തിയ മാറ്റം കാരണം പുതിയ അധ്യയന വർഷം പിറന്ന് മൂന്നാം മാസത്തിലെത്തിയിട്ടും ശമ്പളം നൽകാനായിരുന്നില്ല.
ഡി.ജി.ഇ ഓഫിസിലെ ഡി.ഡി.ഒ ആണ് വേതനം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് സ്പാർക്കിൽ രജിസ്റ്റർ ചെയ്യുന്നത്. ഒരെണ്ണം രജിസ്റ്റർ ചെയ്യാൻ 15 മിനിറ്റെടുക്കും. 11,200 താൽക്കാലിക അധ്യാപകരെ രജിസ്റ്റർ ചെയ്യാൻ കൂടുതൽ സമയം വേണ്ടിവരും. ഈ പശ്ചാത്തലത്തിൽ ഡി.ഡിമാർക്ക് കൂടി ചുമതല നൽകാൻ അഭ്യർഥിക്കുകയായിരുന്നു. കാര്യം പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.