പ്ലസ്​ വൺ 10-20 ശതമാനം സീറ്റ്​ വർധന: ഉത്തരവിറങ്ങി

തി​​രു​​വ​​ന​​ന്ത​​പു​​രം: പ്ല​​സ് ​വ​​ൺ സീ​​റ്റ്​ ക്ഷാ​​മം പ​​രി​​ഹ​​രി​​ക്കാ​​ൻ സീ​​റ്റ്​ വ​​ർ​​ധ​​ന​​ക്ക്​ അ​​നു​​മ​​തി ന​​ൽ​​കി ഉ​​ത്ത​​ര​​വി​​റ​​ങ്ങി. നി​​ല​​വി​​ലു​​ള്ള ബാ​​ച്ചു​​ക​​ളി​​ൽ പ​​ത്ത്​ മു​​ത​​ൽ 20 ശ​​ത​​മാ​​നം വ​​രെ സീ​​റ്റ്​ വ​​ർ​​ധ​​ന​​ക്കാ​​ണ്​ അ​​നു​​മ​​തി. സീ​​റ്റ്​ വ​​ർ​​ധ​​ന​​യി​​ലൂ​​ടെ​​യും പ്ര​​തി​​സ​​ന്ധി പ​​രി​​ഹ​​രി​​ക്കാ​​ൻ സാ​​ധി​​ച്ചി​​​ല്ലെ​​ങ്കി​​ൽ മാ​​ത്രം ആ​​വ​​ശ്യ​​മു​​ള്ള ജി​​ല്ല​​ക​​ളി​​ലെ സ​​ർ​​ക്കാ​​ർ ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി​​ക​​ളി​​ൽ താ​​ൽ​​ക്കാ​​ലി​​ക ബാ​​ച്ചു​​ക​​ൾ അ​​നു​​വ​​ദി​​ക്കാ​​നും ഉ​​ത്ത​​ര​​വി​​ൽ പ​​റ​​യു​​ന്നു.

നേ​​ര​​ത്തേ 20 ശ​​ത​​മാ​​നം സീ​​റ്റ്​ വ​​ർ​​ധ​​ന അ​​നു​​വ​​ദി​​ച്ച പാ​​ല​​ക്കാ​​ട്, മ​​ല​​പ്പു​​റം, കോ​​ഴി​​ക്കോ​​ട്, വ​​യ​​നാ​​ട്, ക​​ണ്ണൂ​​ർ, കാ​​സ​​ർ​​കോ​​ട്, തി​​രു​​വ​​ന​​ന്ത​​പു​​രം ജി​​ല്ല​​ക​​ളി​​ൽ സീ​​റ്റി​െ​ൻ​റ ആ​​വ​​ശ്യ​​ക​​ത ഉ​​ണ്ടാ​​കു​​ക​​യാ​​ണെ​​ങ്കി​​ൽ സ​​ർ​​ക്കാ​​ർ ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി​​ക​​ളി​​ൽ പ​​ത്ത്​ ശ​​ത​​മാ​​നം ​​കൂ​​ടി സീറ്റുവ​​ർ​​ധ​​ന​​ക്കാ​​ണ് അ​​നു​​മ​​തി. ഇ​​തേ ജി​​ല്ല​​ക​​ളി​​ൽ അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​മു​​ള്ള​​തും അ​​പേ​​ക്ഷി​​ക്കു​​ന്ന​​തു​​മാ​​യ എ​​യ്​​​ഡ​​ഡ്​ ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി​​ക​​ളി​​ലും അ​​ൺ എ​​യ്​​​ഡ​​ഡ്​ ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി​​ക​​ളി​​ലും പ​​ത്ത്​ ശ​​ത​​മാ​​നം സീ​​റ്റി​​നും വ​​ർ​​ധ​​ന​​വിന്​ അ​​നു​​മ​​തി​​യു​​ണ്ട്. നേ​​ര​​ത്തേ ആ​​നു​​പാ​​തി​​ക സീ​​റ്റ്​ വ​​ർ​​ധ​​ന അ​​നു​​വ​​ദി​​ക്കാ​​ത്ത കൊ​​ല്ലം, ഇ​​ടു​​ക്കി, ആ​​ല​​പ്പു​​ഴ, പ​​ത്ത​​നം​​തി​​ട്ട, കോ​​ട്ട​​യം, തൃ​​ശൂ​​ർ, എ​​റ​​ണാ​​കു​​ളം ജി​​ല്ല​​ക​​ളി​​ൽ ആ​​വ​​ശ്യ​​ക​​ത​​യ​​നു​​സ​​രി​​ച്ച്​ 20 ശ​​ത​​മാ​​നം​​വ​​രെ സീ​​റ്റ്​ വ​​ർ​​ധി​​പ്പി​​ക്കാ​​നും അ​​നു​​മ​​തി ന​​ൽ​​കി.

ഇൗ ​​ജി​​ല്ല​​ക​​ളി​​ലെ അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​മു​​ള്ള​​തും അ​​പേ​​ക്ഷി​​ക്കു​​ന്ന​​തു​​മാ​​യ എ​​യ്​​​ഡ​​ഡ്​ ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി​​ക​​ൾ​​ക്കും അ​​ൺ എ​​യ്​​​ഡ​​ഡ്​ ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി​​ക​​ൾ​​ക്കും 20 ശ​​ത​​മാ​​നം സീ​​റ്റ്​ വ​​ർ​​ധ​​ന​​ക്കും അ​​നു​​മ​​തി​​യു​​ണ്ട്. സ​​ർ​​ക്കാ​​ർ ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി​​ക​​ളി​​ൽ നാ​​മ​​മാ​​ത്ര വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ള്ള ബാ​​ച്ചു​​ക​​ൾ ക​​ണ്ടെ​​ത്തി​​യാ​​ൽ അ​​വ ആ​​വ​​ശ്യ​​മു​​ള്ള ജി​​ല്ല​​ക​​ളി​​ലേ​​ക്ക്​ മാ​​റ്റാം. പ്ര​​തി​​സ​​ന്ധി സീ​​റ്റ്​ വ​​ർ​​ധ​​ന​​യി​​ലൂ​​ടെ പ​​രി​​ഹ​​രി​​ക്കു​​ന്നി​​ല്ലെ​​ങ്കി​​ൽ മാ​​ത്രം ആ​​വ​​ശ്യ​​ക​​ത​​യ​​നു​​സ​​രി​​ച്ച്​ സ​​ർ​​ക്കാ​​ർ ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി​​ക​​ളി​​ൽ താ​​ൽ​​ക്കാ​​ലി​​ക ബാ​​ച്ചു​​ക​​ൾ അ​​നു​​വ​​ദി​​ക്കാ​​നും ഉ​​ത്ത​​ര​​വി​​ൽ പ​​റ​​യു​​ന്നു. വ​​യ​​നാ​​ട്​ ന​​ല്ലൂ​​ർ​​നാ​​ട്​ അം​​ബേ​​ദ്​​​ക​​ർ മെ​​മ്മോ​​റി​​യ​​ൽ മോ​​ഡ​​ൽ റ​​സി​​ഡ​​ൻ​​ഷ്യ​​ൽ സ്​​​കൂ​​ളി​​ലും ക​​ൽ​​പ​​റ്റ മോ​​ഡ​​ൽ റ​​സി​​ഡ​​ൻ​​ഷ്യ​​ൽ സ്​​​കൂ​​ൾ ഫോ​​ർ ഗേ​​ൾ​​സി​​ലും ഹ്യു​​മാ​​നി​​റ്റീ​​സ്​ ബാ​​ച്ച്​ അ​​നു​​വ​​ദി​​ക്കാ​​നും അ​​നു​​മ​​തി ന​​ൽ​​കി.

Tags:    
News Summary - 10-20 per cent seat increase in Plus One

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.