12ാം ക്ളാസ് കണക്ക് പരീക്ഷ: മൂല്യനിര്‍ണയം ഉദാരമാക്കും –സി.ബി.എസ്.ഇ

കൊച്ചി: സിലബസിന് പുറത്തെ ചോദ്യങ്ങള്‍ കുത്തിനിറച്ച് നടത്തിയ 12ാം ക്ളാസ് കണക്ക് പരീക്ഷയുടെ മൂല്യനിര്‍ണയം ഉദാരമായ രീതിയിലായിരിക്കുമെന്ന് സി.ബി.എസ്.ഇ മൂല്യനിര്‍ണയം പൂര്‍ത്തിയാകാന്‍ ഒരു മാസത്തിലേറെ സമയം വേണ്ടിവരുമെന്നും മാര്‍ക്കിന്‍െറ കാര്യത്തില്‍ തീരുമാനം കുട്ടികള്‍ക്ക് എതിരാവില്ളെന്നും സി.ബി.എസ്.ഇ ബോര്‍ഡ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
മൂല്യനിര്‍ണയം പൂര്‍ത്തിയായി മാര്‍ക്കുകള്‍ രേഖപ്പെടുത്തുന്ന സമയത്താണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുന്നത്. തീരുമാനം കുട്ടികളെ പരമാവധി സഹായിക്കുന്ന തരത്തിലാകും. അതിനാല്‍, മറ്റു നടപടികള്‍ക്ക് ഒരുമാസത്തെ സമയം അനുവദിക്കണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടു. 12ാം ക്ളാസ് പരീക്ഷ പ്രയാസമായിരുന്നതിനാല്‍ പുന$പരീക്ഷ നടത്തുകയോ മൂല്യനിര്‍ണയം ഉദാരമാക്കുകയോ വേണമെന്നാവശ്യപ്പെട്ട് ഒരുകൂട്ടം വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. പരീക്ഷ നടത്തിയ ചോദ്യ പേപ്പറിന്‍െറ അടിസ്ഥാനത്തില്‍ കൃത്യമായ മൂല്യനിര്‍ണയം നടത്തുന്നത് വിദ്യാര്‍ഥികളുടെ ഭാവി അവതാളത്തിലാക്കുമെന്നായിരുന്നു ഹരജിയിലെ വാദം. മൂല്യനിര്‍ണയം സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന ആവശ്യവും ഹരജിക്കാര്‍ ഉന്നയിച്ചു. രണ്ട് ഭാഗങ്ങളുള്ള പുസ്തകമാണ് ഇത്തവണ കണക്ക് പരീക്ഷക്കായി കുട്ടികള്‍ പഠിക്കേണ്ടിയിരുന്നത്. ഈ രണ്ട് പുസ്തകങ്ങളില്‍നിന്നായി ഒരു ചോദ്യം മാത്രമാണ് പരീക്ഷക്ക് നേരിട്ട് ഉണ്ടായിരുന്നത്. ബാക്കിയെല്ലാ ചോദ്യങ്ങളും ആശയക്കുഴപ്പമുണ്ടാക്കുന്നതായിരുന്നുവെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.