തിരുവനന്തപുരം: എട്ടാം ക്ലാസ് വാർഷിക പരീക്ഷയിൽ ഹിന്ദിയിൽ കൂടുതൽ വിദ്യാർഥികൾ തോറ്റത് സംബന്ധിച്ച് വകുപ്പ്തല അന്വേഷണം നടത്തണമെന്ന് ഹിന്ദി അധ്യാപക മഞ്ച് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പൊതുവിദ്യാലയങ്ങളിലെ ഹിന്ദി ഭാഷാ പഠനം പ്രതിസന്ധി നേരിടുന്നെന്ന് വർഷങ്ങളായി സർക്കാറിനെ അറിയിക്കുന്നുണ്ടെങ്കിലും മുഖവിലക്കെടുക്കാത്തതാണ് തോൽവിയുടെ ആഴം കൂട്ടിയത്.
ഒന്നാം ക്ലാസിന് പകരം അഞ്ചാം ക്ലാസിലാണ് ഹിന്ദി പഠനം ആരംഭിക്കുന്നത്. അഞ്ചാം ക്ലാസിൽ കേവലം രണ്ട് പീരിയഡ് മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ കേവലം മൂന്ന് പീരിയഡുമാണ് അനുവദിച്ചിരിക്കുന്നത്.
ഒന്നു മുതൽ അഞ്ച് വരെയുള്ള എൽ.പി സ്കൂളുകളിൽ പഠിപ്പിക്കാൻ ഹിന്ദി അധ്യാപകർ പോലുമില്ലെന്നും സംസ്ഥാന പ്രസിഡൻറ് വി. ജോസ്, ജനറൽ സെക്രട്ടറി ശിഹാബ് വേദവ്യാസ എന്നിവർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.