ന്യൂഡൽഹി: കൗൺസിൽ ഓഫ് ആർക്കിടെക്ചർ കേന്ദ്രസർക്കാർ അനുമതിയോടെ ബി.ആർക് പ്രവേശന യോഗ്യതയിൽ ഭേദഗതി വരുത്തി വിജ്ഞാപനമിറക്കി. മിനിമം സ്റ്റാൻഡേർഡ് ഓഫ് ആർക്കിടെക്ചറൽ എജുക്കേഷൻ റെഗുലേഷൻസ് 2020, ചട്ടം 4 (1)ലാണ് മാറ്റം.
ഭേദഗതി അനുസരിച്ചുള്ള പുതിയ യോഗ്യതാ മാനദണ്ഡം ഇങ്ങനെ: പ്ലസ്ടു/തത്തുല്യ പരീക്ഷയിൽ ഫിസിക്സും മാത്തമാറ്റിക്സും നിർബന്ധ വിഷയങ്ങളോടൊപ്പം കെമിസ്ട്രി/ബയോളജി/വൊക്കേഷനൽ/കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി/ഇൻഫർമാറ്റിക്സ് പ്രാക്ടീസസ്/എൻജിനീയറിങ് ഗ്രാഫിക്സ്/ബിസിനസ് സ്റ്റഡീസ് വിഷയങ്ങളിലൊന്നുകൂടി പഠിച്ച് മൊത്തം 45 ശതമാനം മാർക്കിൽ കുറയാതെ വിജയിക്കണം. അല്ലെങ്കിൽ മാത്തമാറ്റിക്സ് നിർബന്ധ വിഷയമായി പഠിച്ച് ത്രിവത്സര ഡിപ്ലോമ പരീക്ഷ മൊത്തം 45 ശതമാനം മാർക്കിൽ കുറയാതെ പാസാകണം.
സംവരണ നയങ്ങൾക്കനുസൃതമായി പട്ടികജാതി/വർഗം ഉൾപ്പെടെ ചില വിഭാഗങ്ങൾക്ക് യോഗ്യതാ പരീക്ഷയിൽ മാർക്കിളവ് അനുവദിക്കും. 2024-25 അധ്യയനവർഷം മുതൽ പഞ്ചവത്സര ബി.ആർക് പ്രവേശനത്തിന് പുതുക്കിയ യോഗ്യതാ മാനദണ്ഡം ബാധകമായിരിക്കും. നാഷനൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (നാറ്റ-2024)ൽ ഉയർന്ന സ്കോർ പരിഗണിച്ചാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾ www.nata.inൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.