തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല 2024 അധ്യയന വര്‍ഷത്തേക്കുള്ള ബി.എഡ് (കോമേഴ്സ് ഒഴികെ), ബി.എഡ് സ്പെഷൽ എജുക്കേഷന്‍ (ഹിയറിങ് ഇംപയർമെന്റ് & ഇന്റലക്ച്വല്‍ ഡിസബിലിറ്റി) പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂൺ 15. അപേക്ഷ ഫീസ്: എസ്.സി/ എസ്.ടി 225 രൂപ, മറ്റുള്ളവർ 720 രൂപ. അപേക്ഷ സമര്‍പ്പിച്ച ശേഷം നിര്‍ബന്ധമായും പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കണം.
പ്രിന്റ്ഔട്ട് സർവകലാശാലയിലേക്കോ കോളജുകളിലേക്കോ അയക്കേണ്ടതില്ല. സ്പോര്‍ട്സ് ക്വോട്ട വിഭാഗത്തിലുള്ള വിദ്യാർഥികളുടെ റാങ്ക് ലിസ്റ്റ് തയാറാക്കുന്നത് തിരുവനന്തപുരത്തുള്ള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലാണ്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാൻ സ്പോര്‍ട്സ് ക്വോട്ടയിലേക്ക് അപേക്ഷിക്കുന്നവര്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ 2024 ബി.എഡ് ഓണ്‍ലൈന്‍ അപേക്ഷ പ്രിന്റ്ഔട്ട്, യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, സ്പോര്‍ട്സ് പ്രാവീണ്യം തെളിയിക്കാനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം സെക്രട്ടറി, കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍, തിരുവനന്തപുരം - 695001 എന്ന വിലാസത്തിൽ അയക്കണം. ഭിന്നശേഷി, കമ്യൂണിറ്റി, സ്പോര്‍ട്സ്, ഡിഫന്‍സ്, ടീച്ചേഴ്സ് വിഭാഗക്കാരുടെ പ്രവേശനത്തിന് ഓണ്‍ലൈന്‍ അലോട്ട്മെന്റ് ഉണ്ടാകില്ല. പ്രസ്തുത വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തവരുടെ റാങ്ക് ലിസ്റ്റ് അതത് കോളജിലേക്ക് നല്‍കുന്നതും കോളജ് പ്രസ്തുത റാങ്ക് ലിസ്റ്റില്‍നിന്ന് പ്രവേശനം നടത്തുന്നതുമാണ്. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവരും (ജനറല്‍, മാനേജ്മെന്റ്, കമ്യൂണിറ്റി ക്വോട്ട, സ്പോര്‍ട്സ്, ഭിന്നശേഷി വിഭാഗക്കാര്‍, വിവിധ സംവരണം വിഭാഗക്കാര്‍ ഉള്‍പ്പെടെ) ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. മാനേജ്മെന്റ് ക്വോട്ടകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവർ ഓണ്‍ലൈന്‍ രജിസ്ട്രേഷന് പുറമെ പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതൽ വിവരങ്ങൾ പ്രവേശനവിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോണ്‍: 0494 2407017, 2660600.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.