‘‘ഇവിടെത്തന്നെ ഒരുപാട് നല്ല കോളജുകൾ ഇല്ലേ. പിന്നെ എന്തിനാ പുറത്തുപോയി പഠിക്കണമെന്ന് വാശി പിടിക്കുന്നത്. പഠിക്കാൻ ഉദ്ദേശിക്കുന്ന കോഴ്സ് ഇവിടെത്തന്നെ ഇല്ലേ?’’. സി.യു.ഇ.ടി പരീക്ഷയെഴുതി കേരളത്തിന് പുറത്തെ പ്രമുഖ കേന്ദ്ര സർവകലാശാലയിൽ പഠിക്കണം എന്ന് ആഗ്രഹിക്കുന്ന നിരവധി കുട്ടികളുടെ മാതാപിതാക്കളുടെ പൊതു സംശയമാണിത്.
അങ്ങനെ പറഞ്ഞൊഴിയേണ്ട ഒന്നല്ല പുതുതലമുറയുടെ ഈ ആഗ്രഹം. വെറുതെ പുറംലോകം കാണാനുള്ള വഴി എന്ന അർഥത്തിൽ ലാഘവത്തോടെ കാണേണ്ട ഒന്നുമല്ല ഇത്.
ആദ്യമേ പറയട്ടെ, കേന്ദ്ര സർവകലാശാലകളിലെ അല്ലെങ്കിൽ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിലെ പഠനം ഉപകാരപ്രദമാവുന്നത് നിങ്ങളുടെ കരിയർ ആസൂത്രണങ്ങളെയും ഉദ്ദേശ്യങ്ങളെയും ആശ്രയിച്ചാണ്. ഇത്തരം സ്ഥാപനങ്ങളിൽ ഏതിൽ പഠിക്കണം, എന്തിന് പഠിക്കണം, എന്ത് പഠിക്കണം എന്നിവയെക്കുറിച്ച സ്വയംബോധവും ധാരണയും ഉണ്ടെങ്കിൽ മാത്രമേ അവിടെ പഠിക്കുന്നതുകൊണ്ട് കാര്യമുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.