നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റർ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (നിംഹാൻസ്) ബംഗളൂരു ഇനി പറയുന്ന കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനം, പ്രോസ്‍പെക്ടസ് യു.ജി -2022-23 www.nimhans.ac.inൽ. പ്രവേശന പരീക്ഷ ജൂലൈ 24ന് ബംഗളൂരുവിൽ.
ബി.എസ് സി നഴ്സിങ്- നാലു വർഷം+ ഒരു വർഷത്തെ ഇൻറേൺഷിപ്. സീറ്റുകൾ 85. (കർണാടകക്കാർക്ക് 50, ദേശീയതലത്തിൽ 35). യോഗ്യത- ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളോടെ പ്ലസ്ടു/തത്തുല്യം. 45 ശതമാനം മാർക്കിൽ കുറയരുത്.
ബി.എസ് സി റേഡിയോഗ്രാഫി- മൂന്നു വർഷം + ഒരു വർഷത്തെ ഇൻറേൺഷിപ്. സീറ്റുകൾ 11. (കർണാടകക്കാർക്ക് 7, ഓൾ ഇന്ത്യ 4). യോഗ്യത- ഫിസിക്സ്, കെമിസ്ട്രി, ബയാളജി, മാത്തമാറ്റിക്സ് മുഖ്യവിഷയങ്ങളായി പ്ലസ്ടു/തത്തുല്യം. 45 ശതമാനം മാർക്കിൽ കുറയരുത്.
ബി.എസ് സി അനസ്തേഷ്യ ടെക്നോളി- മൂന്നു വർഷം + ഒരു വർഷത്തെ ഇൻറേൺഷിപ്. സീറ്റുകൾ 11. (കർണാടകക്കാർക്ക് 7, ഓൾ ഇന്ത്യ 4). യോഗ്യത- ശാസ്ത്രവിഷയങ്ങളിൽ 45 ശതമാനം മാർക്കിൽ കുറയാതെ പ്ലസ്ടു/തത്തുല്യം.
ബി.എസ് സി ക്ലിനിക്കൽ ന്യൂറോ ഫിസിയോളജി ടെക്നോളജി- മൂന്നു വർഷം + ഒരു വർഷത്തെ ഇൻറേൺഷിപ്. സീറ്റുകൾ 7 (കർണാടക 4, ഓൾ ഇന്ത്യ 2, സ്പോൺസേഡ് 1). യോഗ്യത- ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് 45 ശതമാനം മാർക്കിൽ കുറയാതെ പ്ലസ്ടു/തത്തുല്യം.
സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ന്യൂറോ പാതോളജി ടെക്നോളജി- ഒരു വർഷം. സീറ്റുകൾ 2. യോഗ്യത ബി.എസ് സി വിത്ത് MLT/ലൈഫ് സയൻസസ് അല്ലെങ്കിൽ DMLTയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും.
പ്രായം 17-25. സർട്ടിഫിക്കറ്റ് കോഴ്സിന് 40 വയസ്സ്. ഒ.ബി.സി/എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങൾക്ക് ചട്ടപ്രകാരം പ്രായപരിധിയിൽ ഇളവുണ്ട്. അപേക്ഷ ഫീസ് 1000 രൂപ. എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് 750 രൂപ. ഭിന്നശേഷിക്കാർക്ക് ഫീസില്ല. അപേക്ഷ ഓൺലൈനായി ജൂലൈ 15നകം സമർപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.