തേഞ്ഞിപ്പലം: 2023-24 അധ്യയന വര്‍ഷത്തില്‍ എം.ബി.എ കോഴ്സിന് ഒഴിവുള്ള സീറ്റുകളില്‍ ഒക്ടോബർ 30 ന് മുമ്പ് പ്രവേശനത്തിന് അവസരം. താല്പര്യമുള്ളവര് പ്രവേശനവിഭാഗം വെബ്സൈറ്റ് വഴി ലേറ്റ് ഫീയോടെ അപേക്ഷ സമര്‍പ്പിച്ച് 28 ന് മുമ്പ് അതാത് കോളജ് / സെന്ററുകളുമായി ബന്ധപ്പെടണം. കെമാറ്റ്, സിമാറ്റ്, കാറ്റ് യോഗ്യതയില്ലാത്തവര്‍ക്കും അപേക്ഷിക്കാം. പ്രസ്തുത യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മാത്രമേ ഇല്ലാത്തവരെ പരിഗണിക്കൂ. സീറ്റ് ഒഴിവ് വിവരങ്ങള്‍ക്ക് അതത് കോളജ് / സെന്ററുകളുമായി ബന്ധപ്പെടണം.
എസ്.ഡി.ഇ മൂന്നാം സെമസ്റ്റര്‍ എം.എ, എം.എസ് സി, എം.കോം നവംബര്‍ 2023 റെഗുലര്‍ പരീക്ഷക്കും നവംബര്‍ 2022 സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ നവംബര്‍ 11 വരെയും 180 രൂപ പിഴയോടെ 13 വരെയും അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റര്‍ എല്‍.എല്‍.ബി യൂനിറ്ററി ഡിഗ്രി (മൂന്ന് വര്‍ഷം) നവംബര്‍ 2022 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും ഏപ്രില്‍ 2023 സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ നാല് വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ എം.എഡ് ജൂലൈ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ രണ്ട് വരെ അപേക്ഷിക്കാം. ഒന്നാം സെമസ്റ്റര്‍ എം.ബി.എ ജനുവരി 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 31 വരെ അപേക്ഷിക്കാം.
എസ്.ഡി.ഇ അവസാന വര്‍ഷ എം.എ അറബിക് ഏപ്രില്‍ 2022 ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ ഒന്ന് വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര്‍ എം.എസ് സി കെമിസ്ട്രി നവംബര്‍ 2022 പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ എം.എസ് സി സുവോളജി ഏപ്രില്‍ 2023 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.
സര്‍വകലാശാല പഠനകേന്ദ്രമായ വടകര, സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസില്‍ അതിഥി അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം 25 ന് മുമ്പ് smsvatakara@uoc.ac.in എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 9846393853, 9495319339.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.