ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
എല്ലാ അവസരങ്ങളും നഷ്ടമായ അഫിലിയേറ്റഡ് കോളജുകള്‍/എസ്.ഡി.ഇ (CUCBCSS-UG 2014 മുതല്‍ 2016വരെ പ്രവേശനം) വിദ്യാര്‍ഥികള്‍ക്കായുള്ള രണ്ടാം സെമസ്റ്റര്‍ ബി.എ, ബി.എസ് സി, ബി.കോം, ബി.എസ്.ഡബ്ല്യൂ, ബി.ബി.എ, ബി.എം.എം.സി, ബി.കോം വൊക്കേഷനല്‍, ബി.എ. അഫ്ദലുല്‍ ഉലമ സെപ്റ്റംബര്‍ 2022 ഒറ്റത്തവണ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ ജൂലൈ എട്ടിന് തുടങ്ങും.
കേന്ദ്രം: ടാഗോര്‍ നികേതന്‍, കാലിക്കറ്റ് സര്‍വകലാശാല കാമ്പസ്. വിശദ സമയക്രമം വെബ്സൈറ്റില്‍.
എം.കോം കൗണ്‍സലിങ്
കാലിക്കറ്റ് സര്‍വകലാശാല കോമേഴ്സ് ആൻഡ് മാനേജ്മെന്റ് പഠന വകുപ്പില്‍ 2024-2025 അധ്യയന വര്‍ഷത്തെ എം.കോം പ്രവേശന റാങ്ക് ലിസ്റ്റ് (https://www.uoc.ac.in/) സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്. ഒന്നു മുതല്‍ 45 വരെ റാങ്ക് ലഭിച്ച വിദ്യാര്‍ഥികള്‍ ജൂലൈ ആറിന് രാവിലെ 10.30ന് പഠനവകുപ്പ് കാര്യാലയത്തില്‍ നിര്‍ദിഷ്ട രേഖകള്‍ സഹിതം എത്തണം.
ഹാള്‍ടിക്കറ്റ്
കാലിക്കറ്റ് സര്‍വകലാശാല ജൂലൈ എട്ടിന് തുടങ്ങുന്ന രണ്ടാം സെമസ്റ്റര്‍ ബി.എ, ബി.എ അഫ്ദലുല്‍ ഉലമ, ബി.എ മള്‍ട്ടിമീഡിയ, ബി.എസ് സി (എസ്.ഡി.ഇ) റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് ഏപ്രില്‍ 2024 പരീക്ഷകള്‍ക്കുള്ള ഹാള്‍ടിക്കറ്റുകള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.