കേന്ദ്ര സായുധ പൊലീസ് സേനകളിലേക്ക് അസിസ്റ്റന്റ് കമാൻഡന്റുകളെ തെരഞ്ഞെടുക്കുന്നതിന് യു.പി.എസ്.സി ആഗസ്റ്റ് മൂന്നിന് നടത്തുന്ന പരീക്ഷയിൽ പങ്കെടുക്കാം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.upsc.gov.inൽ . മാർച്ച് 25ന് വൈകീട്ട് ആറുവരെ https://upsconline.gov.inൽ അപേക്ഷിക്കാം. തിരുത്തുന്നതിന് മാർച്ച് 26 മുതൽ ഏപ്രിൽ ഒന്നുവരെ അവസരം ലഭിക്കും.ഒഴിവുകൾ: വിവിധ സേനകളിലായി 357 ഒഴിവുകളാണുള്ളത് (ബി.എസ്.എഫ് 24, സി.ആർ.പി.എഫ് 204, സി.ഐ.എസ്.എഫ് 92, ഐ.ടി.ബി.പി 04, എസ്.എസ്.ബി 33)
യോഗ്യത: പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. ആഗസ്റ്റ് ഒന്നിന് 20 വയസ്സ് തികഞ്ഞിരിക്കണം. 25 വയസ്സ് കവിയാനും പാടില്ല. 2000 ആഗസ്റ്റ് രണ്ടിനു മുമ്പോ 2005 ആഗസ്റ്റ് ഒന്നിനുശേഷമോ ജനിച്ചവരാകരുത്. പട്ടികജാതി/വർഗ വിഭാഗങ്ങൾക്ക് അഞ്ചു വർഷവും ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗത്തിന് മൂന്നു വർഷവും കേന്ദ്രസർക്കാർ ജീവനക്കാർ, വിമുക്തഭടന്മാർ അടക്കമുള്ള വിഭാഗങ്ങൾക്ക് ചട്ടപ്രകാരവും പ്രായപരിധിയിൽ ഇളവുണ്ട്.
അംഗീകൃത സർവകലാശാല ബിരുദം വേണം. ഫലം കാത്തിരിക്കുന്നവർക്കും 2025ൽ അവസാനവർഷ ബിരുദ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം.
അപേക്ഷാഫീസ്: 200 രൂപ. വനിതകൾക്കും എസ്.സി/എസ്.ടി വിഭാഗക്കാർക്കും ഫീസില്ല.
സെലക്ഷൻ: എഴുത്തുപരീക്ഷ, ഫിസിക്കൽ സ്റ്റാൻഡേഡ് ടെസ്റ്റ്/കായികക്ഷമതാ പരീക്ഷ, ഇന്റർവ്യൂ/പേഴ്സനാലിറ്റി ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി പരീക്ഷാകേന്ദ്രങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.