ന്യൂഡൽഹി: ഹോളി ആഘോഷങ്ങൾ മൂലം പ്ലസ് ടു ഹിന്ദി പരീക്ഷയെഴുതാൻ സാധിക്കാതിരുന്നാൽ വീണ്ടും അവസരം നൽകുമെന്ന് സി.ബി.എസ്.ഇ. മാർച്ച് 15ലെ പരീക്ഷയെഴുതാൻ സാധിക്കാത്തവർക്ക് വീണ്ടും അവസരം നൽകുമെന്നാണ് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ അറിയിച്ചിരിക്കുന്നത്.
സാധാരണയായി കായിക വിദ്യാർഥികൾക്കാണ് ഇത്തരത്തിൽ പ്രത്യേക പരീക്ഷ നടത്തുന്നത്. മാർച്ച് 14നാണ് രാജ്യത്ത് ഹോളി ആഘോഷം നടക്കുന്നത്. എന്നാൽ, ചിലയിടങ്ങളിൽ മാർച്ച് 15നാണ് ആഘോഷം. ഇതുമൂലം പരീക്ഷയെഴുതാൻ സാധിക്കാത്തവർക്ക് പ്രത്യേക അവസരം നൽകുമെന്നാണ് സി.ബി.എസ്.ഇയുടെ അറിയിപ്പ്.
നിലവിൽ ഷെഡ്യൂൾ പ്രകാരം പരീക്ഷ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഫെബ്രുവരി 15ന് ആർക്കെങ്കിലും പരീക്ഷയെഴുതാൻ സാധിക്കാതിരുന്നാൽ അവർക്ക് മറ്റൊരു അവസരം നൽകുമെന്ന് സി.ബി.എസ്.ഇ എക്സാമിനേഷൻ കൺട്രോളർ സാന്യം ഭരദ്വാജ് പറഞ്ഞു. കായിക വിദ്യാർഥികൾക്കായി സി.ബി.എസ്.ഇ നടത്തുന്ന പ്രത്യേക പരീക്ഷക്കൊപ്പമാണ് ഇവർക്ക് അവസരം നൽകുക.
ഫെബ്രുവരി 15നാണ് സി.ബി.എസ്.ഇ പരീക്ഷ തുടങ്ങിയത്. 8000 സ്കൂളുകളിലായി 44 ലക്ഷം വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. ഏപ്രിൽ നാലിന് പ്ലസ് ടു പരീക്ഷ അവസാനിക്കുന്നത്. മാർച്ച് 18ന് എസ്.എസ്.എൽ.സി പരീക്ഷ അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.