കുസാറ്റ്: ബി.ടെക് സ്‌പോട്ട് അഡ്മിഷന്‍ 18 മുതല്‍ 22 വരെ

കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ ബി.ടെക് പ്രോഗ്രാമുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഓണ്‍ലൈന്‍ സ്‌പോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ 18 മുതല്‍ 22 വരെ നടത്തും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാർഥികള്‍ക്ക് 10 മുതല്‍ 13 വരെ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് സ്‌പോട്ട് അഡ്മിഷന്‍ രജിസ്‌ട്രേഷന്‍ നടത്താം. ഓണ്‍ലൈന്‍ മീറ്റിങ്ങിന്‍റെ വിശദാംശങ്ങള്‍ രജിസ്ട്രേഡ് ഇ-മെയില്‍ വിലാസത്തിലേക്കു അയക്കും.

എസ്.സി, എസ്.ടി സീറ്റുകളിലേക്കുള്ള ഒന്നാമത്തെ സ്‌പോട്ട് അഡ്മിഷനും ഇതോടൊപ്പം നടക്കും. അഡ്മിഷന്‍ വെബ്‌സൈറ്റ് https://admissions.cusat.ac.in/ സന്ദര്‍ശിക്കണം.

Tags:    
News Summary - CUSAT-B.Tech Spot Admission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.