തിരുവനന്തപുരം: എൻജിനീയറിങ് റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിലേക്കായി പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന മാർക്ക് വിവരങ്ങൾ സമർപ്പിച്ച വിദ്യാർഥികൾക്ക് മാർക്ക് വിവരങ്ങൾ പരിശോധിക്കുന്നതിനും ഇംപ്രൂവ്മെന്റ് പരീക്ഷയുടെ മാർക്ക് സമർപ്പിക്കുന്നതിനും 31ന് വൈകുന്നേരം നാലുവരെ സമയം നൽകി.
സൂക്ഷ്മ പരിശോധനയിൽ, ഏതാനും വിദ്യാർഥികൾ കേരള ഹയർസെക്കൻഡറി/വൊക്കേഷനൽ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ മാർക്ക് ലിസ്റ്റുകൾ അപ്ലോഡ് ചെയ്തിരുന്നെങ്കിലും രണ്ടാം വർഷത്തെ മാർക്ക് കണ്ടെത്തുന്നതിനാവശ്യമായ പ്ലസ് ടു മാർക്ക് ലിസ്റ്റ് അപ്ലോഡ് ചെയ്തതായി കാണുന്നില്ല. കേരള ഹയർസെക്കൻഡറി/വൊക്കേഷനൽ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ മാർക്ക് ലിസ്റ്റുകളിൽ രണ്ട് വർഷത്തെയും കൂടി ഒരുവിഷയത്തിന് ആകെ ലഭിക്കുന്ന മാർക്കാണ് നൽകിയിരിക്കുന്നത്. ഇതിൽനിന്ന് എൻജിനീയറിങ് റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിനാവശ്യമായ രണ്ടാം വർഷത്തെ മാർക്ക് കണ്ടെത്തണമെങ്കിൽ വിദ്യാർഥികൾ രണ്ടാം വർഷത്തെ മാർക്ക് ലിസ്റ്റ് കൂടി അപ്ലോഡ് ചെയ്യണം. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷ കമീഷണറുടെ വെബ്സൈറ്റ് സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.