തേഞ്ഞിപ്പലം: സര്‍വകലാശാലയില്‍ പരീക്ഷ ഉത്തരക്കടലാസ് മൂല്യനിര്‍ണയവും ഫലപ്രഖ്യാപനവും വേഗത്തിലാക്കിയത് ബാര്‍കോഡിങ് സംവിധാനം നടപ്പാക്കിയതിന് ശേഷം. 2022 അധ്യയന വര്‍ഷം മുതല്‍ ബാര്‍കോഡ് അധിഷ്ഠിത സംവിധാനം ഉപയോഗിച്ച് പരീക്ഷ നടത്തുകയും അതിവേഗം പരീക്ഷാഫലം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
ബി.എഡ് രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ സെഷനില്‍ ആണ് ആദ്യമായി ബാര്‍കോഡ് അധിഷ്ഠിത സംവിധാനം ഉപയോഗിച്ച് പരീക്ഷ, മൂല്യനിര്‍ണയം എന്നിവ നടത്തിയത്. ഇതുവഴി ഫലപ്രഖ്യാപനം അതിവേഗത്തില്‍ നടത്താനും കുട്ടികള്‍ക്ക് ഗ്രേഡ് കാര്‍ഡ് 10 ദിവസത്തിനകം ലഭ്യമാക്കാനുമായി.
രണ്ടാംഘട്ടമായി എല്‍.എല്‍.ബിയിലും മറ്റു പ്രഫഷനല്‍ പ്രോഗ്രാമുകളിലും മൂന്നാം ഘട്ടമായി അഫിലിയേറ്റഡ് കോളജുകളുടെ നാലാം സെമസ്റ്റര്‍ എം.എ / എം.എസ് സി. / എം.കോം. എന്നീ പ്രോഗ്രാമുകളിലും നടപ്പാക്കി. ഉത്തരക്കടലാസുകള്‍ സൂക്ഷിക്കുന്ന സംവിധാനം (സീം) ഉപയോഗിച്ച് 10 മുതല്‍ 14 ദിവസം (പ്രവൃത്തി ദിവസം) കൊണ്ട് ഈ പരീക്ഷകളുടെ പുനര്‍ മൂല്യ നിര്‍ണയ ഫലം പ്രസിദ്ധീകരിക്കാനും സാധിച്ചു.
നാലാം ഘട്ടമായി അഞ്ചാം സെമസ്റ്റര്‍ ബിരുദ തത്തിലും നടപ്പാക്കി. നിലവില്‍ അപൂര്‍വം ചില കോഴ്സുകള്‍ ഒഴികെ മറ്റെല്ലാത്തിന്റെയും പരീക്ഷാ നടത്തിപ്പ് ബാര്‍കോഡ് അധിഷ്ഠിത സംവിധാനത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.