സർവകലാശാല വാർത്തകൾ -ബിരുദ ഓണേഴ്സ്; എം.ജിയില്‍ ര​ജി​സ്ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു

കോ​ട്ട​യം: പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷം മു​ത​ൽ സം​സ്ഥാ​ന​ത്ത്​ ആ​രം​ഭി​ക്കു​ന്ന ബി​രു​ദ ഓ​ണേ​ഴ്സ് പ്രോ​ഗ്രാ​മു​ക​ളു​ടെ പ്ര​വേ​ശ​ന​ത്തി​ന്​ എം.​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ തു​ട​ക്കം. സ​ര്‍വ​ക​ലാ​ശാ​ല​ക്ക്​ കീ​ഴി​ലു​ള്ള വി​വി​ധ കോ​ള​ജു​ക​ളി​ലെ ഓ​ണേ​ഴ്സ് പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക്​ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ര​ജി​സ്ട്രേ​ഷ​ന്‍ തു​ട​ങ്ങി​യ​ത് എം.​ജി​യി​ലാ​ണ്.

രാ​ജ്യാ​ന്ത​ര, ദേ​ശീ​യ ത​ല​ങ്ങ​ളി​ലെ ഏ​റ്റ​വും മി​ക​ച്ച സ​ര്‍വ​ക​ലാ​ശാ​ല​ക​ളു​ടെ കോ​ഴ്സു​ക​ള്‍ക്ക് ഒ​പ്പം നി​ല്‍ക്കു​ന്ന രീ​തി​യി​ലാ​ണ് ഓ​രോ പ്രോ​ഗ്രാ​മി​ന്‍റെ​യും സി​ല​ബ​സു​ക​ള്‍ ചി​ട്ട​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് വൈ​സ് ചാ​ന്‍സ​ല​ര്‍ ഡോ. ​സി.​ടി. അ​ര​വി​ന്ദ​കു​മാ​ര്‍ പ​റ​ഞ്ഞു.

ബി​രു​ദ ഓ​ണേ​ഴ്സ് പ്രോ​ഗ്രാ​മു​ക​ള്‍ക്ക് https://cap.mgu.ac.in/ പോ​ര്‍ട്ട​ലി​ലാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ട​ത്.

പ്രോ​ഗ്രാ​മു​ക​ള്‍ ഓ​രോ​ന്നും ഏ​ത്​ കോ​ള​ജു​ക​ളി​ലാ​ണു​ള്ള​തെ​ന്ന് പോ​ര്‍ട്ട​ലി​ല്‍ അ​റി​യാം. പ്ര​വേ​ശ​ന ന​ട​പ​ടി​ക​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് കോ​ള​ജു​ക​ളി​ല്‍ നോ​ഡ​ല്‍ ഓ​ഫി​സ​ര്‍മാ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ കോ​ള​ജി​ലും ഹെ​ല്‍പ് ​െഡ​സ്‌​കു​ക​ളും പ്ര​വ​ര്‍ത്തി​ക്കും. നോ​ഡ​ല്‍ ഓ​ഫി​സ​ര്‍മാ​രു​ടെ​യും ഹെ​ല്‍പ്​ ​െഡ​സ്‌​കു​ക​ളു​ടെ​യും ഫോ​ണ്‍ ന​മ്പ​റു​ക​ള്‍ പോ​ര്‍ട്ട​ലി​ല്‍ ല​ഭ്യ​മാ​ണ്.

നി​ല​വി​ലെ കോ​ഴ്സ് ഘ​ട​ന​യി​ല്‍ മാ​റ്റം വ​ന്നി​ട്ടു​ള്ള​തി​നാ​ൽ ഓ​ണ്‍ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന് വി​ദ്യാ​ര്‍ഥി​ക​ള്‍ കോ​ള​ജു​ക​ളി​ലെ ഹെ​ല്‍പ് ​െഡ​സ്കു​ക​ളു​ടെ സേ​വ​നം തേ​ടു​ന്ന​താ​ണ് അ​ഭി​കാ​മ്യ​മെ​ന്ന് ഓ​ണേ​ഴ്സ് പ്രോ​ഗ്രാ​മി​ന്‍റെ ചു​മ​ത​ല​യു​ള്ള നി​ർ​വാ​ഹ​ക സ​മി​തി അ​ധ്യ​ക്ഷ​നാ​യ സി​ൻ​ഡി​ക്കേ​റ്റ് അം​ഗം ഡോ. ​ബി​ജു പു​ഷ്പ​ൻ അ​റി​യി​ച്ചു.

കോ​ള​ജു​ക​ളി​ലെ അ​ഞ്ചു​വ​ര്‍ഷ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ബി​രു​ദാ​ന​ന്ത​ര ബി​രു​ദം, സ​ര്‍വ​ക​ലാ​ശാ​ലാ കാ​മ്പ​സി​ല്‍ ന​ട​ത്തു​ന്ന 4+1 ഓ​ണേ​ഴ്‌​സ് പ്രോ​ഗ്രാം എ​ന്നി​വ​യു​ടെ പ്ര​വേ​ശ​ന​ത്തി​നും https://cap.mgu.ac.in/ പോ​ര്‍ട്ട​ല്‍ മു​ഖേ​ന​യാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ട​ത്. ഫോ​ൺ: 0481-2733511, 0481-2733518. ഇ-​മെ​യി​ല്‍: ugcap@mgu.ac.in

പ​രീ​ക്ഷ

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല സെ​ന്റ​ര്‍ ഫോ​ര്‍ ഓ​ണ്‍ലൈ​ന്‍ ആ​ൻ​ഡ് ഡി​സ്റ്റ​ന്‍സ് എ​ജു​ക്കേ​ഷ​ന്‍ (മു​ന്‍ എ​സ്.​ഡി.​ഇ) വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യു​ള്ള നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​എ/ എം.​എ​സ്​​സി/ എം.​കോം (സി.​ബി.​സി.​എ​സ്.​എ​സ് -പി.​ജി 2020 പ്ര​വേ​ശ​നം മു​ത​ല്‍) ഏ​പ്രി​ല്‍ 2024 റെ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്റ​റി/ ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ ജൂ​ലൈ ഒ​ന്നി​ന് തു​ട​ങ്ങും.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​എ/ എം.​എ​സ്​​സി/ എം.​കോം/ എം.​എ​സ്.​ഡ​ബ്ല്യൂ/ എം.​എ​ച്ച്.​എം/ എം.​ടി.​എ​ച്ച്.​എം/ എം.​ടി.​ടി.​എം/ എം.​എ ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍/ എം.​എ ഡെ​വ​ല​പ്‌​മെ​ന്റ് ഇ​ക്ക​ണോ​മി​ക്‌​സ്/ എം.​എ ബി​സി​ന​സ് ഇ​ക്ക​ണോ​മി​ക്‌​സ്/ എം.​എ ഇ​ക്ക​ണോ​മെ​ട്രി​ക്‌​സ്/ എം.​എ​സ്​​സി മാ​ത്ത​മാ​റ്റി​ക്‌​സ് വി​ത്ത്​ ഡേ​റ്റ സ​യ​ന്‍സ്/ എം.​എ​സ്​​സി ബ​യോ​ള​ജി/ എം.​എ​സ്​​സി ഫോ​റ​ന്‍സി​ക് സ​യ​ന്‍സ് (സി.​ബി.​സി.​എ​സ്.​എ​സ് -പി.​ജി 2020 പ്ര​വേ​ശ​നം മു​ത​ല്‍) ഏ​പ്രി​ല്‍ 2024 റെ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്റ​റി/ ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ ജൂ​ലൈ ഒ​ന്നി​ന് തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ല്‍.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​സ്​​സി മാ​ത്ത​മാ​റ്റി​ക്‌​സ് (സി.​ബി.​സി.​എ​സ്.​എ​സ്) ന​വം​ബ​ര്‍ 2022, ന​വം​ബ​ര്‍ 2023 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

കേരള

പി.ജി പ്രവേശന പരീക്ഷ 20 മുതൽ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്‌​സു​ക​ളി​ലേ​ക്ക്‌ പ്ര​വേ​ശ​ന പ​രീ​ക്ഷ മേ​യ്‌ 20 മു​ത​ല്‍ 24 വ​രെ തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്‌, മൂ​ന്നാ​ര്‍, ചെ​ന്നൈ, ഡ​ല്‍ഹി സെ​ന്റ​റു​ക​ളി​ല്‍ ന​ട​ത്തും.

ഹാ​ള്‍ടി​ക്ക​റ്റ്‌ അ​ഡ്‌​മി​ഷ​ന്‍ പോ​ര്‍ട്ട​ലി​ല്‍. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ക്ക്‌ ഫോ​ണ്‍: 0471 2308328. 

Tags:    
News Summary - Edu news Graduate Honors; Registration has started in M.G

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.