തിരുവനന്തപുരം: സർക്കാർ വനിതാ കോളജിൽ വിവിധ പഠന വിഭാഗങ്ങളിൽ ഗസ്റ്റ് അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്കൃതം – മേയ് 15ന് രാവിലെ 10ന്, അറബിക് – മേയ് 14ന് രാവിലെ 10ന്, കമ്പ്യൂട്ടർ സയൻസ് – മേയ് 15ന് ഉച്ചക്ക് 1.30 എന്നിങ്ങനെയാണ് ഇന്റർവ്യൂ സമയക്രമം.
കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ മാത്രം യോഗ്യത, ജനനതീയതി, മുൻപരിചയം ഇവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ്, മേഖലാ ഓഫീസുകളിൽ രജിസ്റ്റർ ചെയ്തത് തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം സമയക്രമം അനുസരിച്ച് അഭിമുഖത്തിന് കോളജിൽ നേരിട്ട് ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.