ആരോഗ്യ സർവകലാശാല വാർത്തകൾ

പരീക്ഷ രജിസ്ട്രേഷൻ

മുളങ്കുന്നത്തുകാവ്: കേരള ആരോഗ്യ സർവകലാശാല 2023 ജനുവരി മൂന്നുമുതൽ ആരംഭിക്കുന്ന ഒന്നാം വർഷ ബി.എസ് സി ഒപ്‌റ്റോമെട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2014/2016 സ്കീം) പരീക്ഷക്ക് ഡിസംബർ മൂന്നുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന് 110 രൂപ പിഴയോടെ ഏഴുവരെയും 335രൂപ അധിക പിഴയോടെ 12വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

2023 ജനുവരി ആറ് മുതലാരംഭിക്കുന്ന രണ്ടാം വർഷ ബി.എസ് സി ഒപ്‌റ്റോമെട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2014 /2016 സ്കീം) പരീക്ഷക്ക് ഡിസംബർ എട്ടുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന് 110 രൂപ പിഴയോടെ 12 വരെയും 335 രൂപ അധിക പിഴയോടെ 16വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

ഡിസർട്ടേഷൻ അറിയിപ്പ്

2023 ജനുവരിയിൽ നടക്കുന്ന രണ്ടാം വർഷ മാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷയുടെ ഡിസർട്ടേഷൻ വിശദാംശങ്ങൾ 1655രൂപ ഫീസുസഹിതം ഓൺലൈനായി നവംബർ 22 മുതൽ ഡിസംബർ എട്ടു വരെ സർവകലാശാലയിൽ സമർപ്പിക്കാം.

ഡിസർട്ടേഷൻ വിശദാംശങ്ങൾ വൈകി സമർപ്പിക്കുന്നവർക്ക് 5515 രൂപ പിഴയോടുകൂടി ഡിസംബർ ഒമ്പതുമുതൽ 11വരെ ഓൺലൈൻ ആയി സമർപ്പിക്കാം. ഡിസർട്ടേഷന്‍റെ സോഫ്റ്റ് കോപ്പി നാല് ഹാർഡ് കോപ്പികളോടൊപ്പം ഡിസംബർ 15 വൈകീട്ട് അഞ്ചിനുമുമ്പ് സർവകലാശാലയിൽ ലഭിക്കണം.

പരീക്ഷ തീയതി

നവംബർ 30 മുതൽ ഡിസംബർ 15 വരെ നടക്കുന്ന എട്ടാം സെമസ്റ്റർ ബി.ഫാം ഡിഗ്രി സപ്ലിമെന്‍ററി (2017 സ്കീം) തിയറി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ഡിസംബർ ഒമ്പതുമുതൽ 23 വരെയുള്ള തീയതികളിൽ നടക്കുന്ന ഒന്നാം വർഷ എം.എച്ച്.എ ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി തിയറി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

Tags:    
News Summary - Health University News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.