ആഗസ്റ്റ് ഒമ്പതിന് തുടങ്ങുന്ന മൂന്നാം വര്‍ഷ ബി.ഫാം ഡിഗ്രി സപ്ലിമെന്ററി (2010 & 2012 സ്കീം) തിയറി പരീക്ഷ കേന്ദ്രങ്ങളിലെ മാറ്റം സർവകലാശാല വെബ്സൈറ്റിൽ. വിദ്യാർഥികൾ മാതൃ കോളജിൽനിന്ന് അഡ്മിറ്റ് കാർഡ് കൈപറ്റി തങ്ങൾക്കനുവദിച്ച കേന്ദ്രത്തിൽ പരീക്ഷക്ക് ഹാജരാകണം.
ആഗസ്റ്റ് എട്ടിന് നടക്കുന്ന ഒന്നാം സെമസ്റ്റർ എം.ഫാം ഡിഗ്രി സപ്ലിമെന്ററി (2017 & 2019 സ്കീം) പ്രാക്ടിക്കൽ, ആഗസ്റ്റ് 21 മുതൽ സെപ്റ്റംബർ 13 വരെ നടക്കുന്ന തേർഡ് പ്രഫഷനൽ എം.ബി.ബി.എസ് ഡിഗ്രി പാർട്ട് -II സപ്ലിമെന്ററി തിയറി, ആഗസ്റ്റ് 21ന് തുടങ്ങുന്ന നാലാം വർഷ ബി.എസ്സി എം.എൽ.ടി ഡിഗ്രി സപ്ലിമെന്ററി (2010,2015 & 2016 സ്കീം) തിയറി, സെപ്റ്റംബർ നാലിന് തുടങ്ങുന്ന രണ്ടാം വർഷ ബി.എസ്സി എം.എൽ.ടി ഡിഗ്രി സപ്ലിമെന്ററി (2010,2015 & 2016 സ്കീം) തിയറി എന്നീ പരീക്ഷകളുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.
സർവകലാശാല പരീക്ഷ വിഭാഗത്തിലെ വിവിധ സേവനങ്ങൾക്ക് നൽകേണ്ട ഫീസ് ഓൺലൈൻ സംവിധാനത്തിൽ ആക്കിയതിനാൽ വിവരാവകാശ നിയമപ്രകാരം നൽകുന്ന അപേക്ഷകൾക്കൊഴികെ മറ്റുള്ള ആവശ്യങ്ങൾക്ക് ഡിമാൻഡ് ഡ്രാഫ്റ്റ് സ്വീകരിക്കില്ല.
ഏപ്രിലിൽ നടന്ന രണ്ടാം വർഷ ബി.എസ്സി നഴ്സിങ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷഫലം പ്രസിദ്ധീകരിച്ചു. 11 വരെ അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.