കൊച്ചി: കൺസോർട്യം ഓഫ് ഹയർ എജുക്കേഷൻ കൺസൾട്ടന്റ്സ് കേരള (ചെക്ക്) ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന പ്രഫഷനൽ കൺസൾട്ടന്റ്സിനും കൗൺസിലേഴ്സിനുമായി ‘ചെക്ക് അലയൻസ് -2025’ എന്ന പേരിൽ ഹയർ എജുക്കേഷൻ കോൺക്ലേവ് സംഘടിപ്പിക്കും. കൊച്ചി ലെ മെറിഡിയൻ ഹോട്ടലിൽ ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് ആറുവരെ നടക്കുന്ന പരിപാടിയിൽ ഉന്നത വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങളും അവസരങ്ങളും ചർച്ച ചെയ്യും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന പ്രഫഷനൽ എജുക്കേഷൻ കൺസൾട്ടന്റുമാർക്ക് പ്രവേശനം സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.