തിരുവനന്തപുരം: 2018 മാർച്ചിൽ നടക്കുന്ന ഹയർസെക്കൻഡറി പരീക്ഷക്ക് ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടി.
രണ്ടാംവർഷ പരീക്ഷക്ക് പിഴ കൂടാതെ ഫീസടയ്ക്കുന്നതിനുള്ള അവസാനതീയതി ഡിസംബർ 21ഉം ഒന്നാംവർഷ പരീക്ഷക്ക് പിഴ കൂടാതെ ഫീസടക്കുന്നതിനുള്ള അവസാനതീയതി 28ഉം ആയിരിക്കും.
രണ്ടാം വർഷ പരീക്ഷക്ക് 20 രൂപ പിഴയോടുകൂടി ഫീസടയ്ക്കുന്നതിനുള്ള അവസാനതീയതി ഡിസംബർ 28ഉം ഒന്നാം വർഷ പരീക്ഷക്ക് 20 രൂപ പിഴയോടുകൂടി ഫീസടയ്ക്കുന്നതിനുള്ള അവസാനതീയതി ജനുവരി നാല് വരെയുമായിരിക്കും. കമ്പാർട്ട്മെൻറിൽ വിദ്യാർഥികൾക്കുമാത്രം 2017 മുതൽ ഒന്നാം വർഷ ഇംപ്രൂവ്മെൻറ് പരീക്ഷക്ക് ഒറ്റത്തവണ രജിസ്ട്രേഷൻ ആണ് നൽകിയത്.
ഇത്തരത്തിൽ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി ഒന്നാംവർഷ ഇംപ്രൂവ്മെൻറ് പരീക്ഷ എഴുതിയ വിദ്യാർഥികൾ, അവർ ഒന്നാംവർഷ ഇംപ്രൂവ്മെൻറ് പരീക്ഷക്ക് എഴുതിയ വിഷയത്തിൽ മാർച്ച് 2018ലെ രണ്ടാംവർഷ പരീക്ഷക്കും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.
അതിനാൽ 2017 ഒന്നാംവർഷ ഇംപ്രൂവ്മെൻറ് പരീക്ഷക്ക് ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയ വിദ്യാർഥികൾ 2018 മാർച്ചിലെ പരീക്ഷക്ക് വീണ്ടും ഫീസ് ഒടുക്കി അപേക്ഷ നൽകേണ്ടതില്ല. മാത്രമല്ല, 2017ലെ ഒന്നാം വർഷ ഇംപ്രൂവ്മെൻറ്/സപ്ലിമെൻററി പരീക്ഷ എഴുതാത്ത കംപാർട്ട്മെൻറിൽ വിദ്യാർഥികൾക്ക് മാർച്ച് 2018ലെ രണ്ടാംവർഷ ഹയർസെക്കൻഡറി പരീക്ഷക്ക് രജിസ്റ്റർ ചെയ്യാൻ യോഗ്യതയില്ല. അതേസമയം കമ്പാർട്ട്മെൻറലല്ലാത്ത (ഒറ്റത്തവണ രജിസ്ട്രേഷെൻറ പരിധിയിൽപെടാത്ത) രണ്ടാംവർഷ പരീക്ഷ എഴുേതണ്ട വിദ്യാർഥികൾ നിശ്ചിത തീയതിക്കുള്ളിൽ രണ്ടാംവർഷ പരീക്ഷക്കുള്ള ഫീസ് ഒടുക്കി രജിസ്റ്റർ ചെയ്യേണ്ടതാണ്.
അപേക്ഷഫോമുകൾ ഹയർസെക്കൻഡറി പോർട്ടലിലും ഹയർസെക്കൻഡറി സ്കൂളുകളിലും ലഭ്യമാണ്. ഒാപൺ സ്കൂൾ വിദ്യാർഥികൾ അവർക്കനുവദിച്ചിട്ടുള്ള പരീക്ഷകേന്ദ്രങ്ങളിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.