എയർപോർട്സ് അതോറിറ്റിയിൽ ജൂനിയർ എക്സിക്യുട്ടിവ്

എയർപോർട്സ് അതോറിറ്റിയിൽ ജൂനിയർ എക്സിക്യുട്ടിവ്

കേന്ദ്ര പൊതുമേഖലാ സംരംഭമായ എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ പരസ്യനമ്പർ 02/2025/CHQ പ്രകാരം രാജ്യ​ത്തെ വിമാനത്താവളങ്ങളിലേക്ക് ജൂനിയർ എക്സിക്യുട്ടിവ് (എയർട്രാഫിക് കൺ​ട്രോൾ) തസ്തികയിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ആകെ 309 ഒഴിവുകളുണ്ട് (ജനറൽ 125, ഇ.ഡബ്ല്യു.എസ് 30, ഒ.ബി.സി നോൺ ക്രീമിലെയർ 72, എസ്.സി 55, എസ്.ടി 27) ഭിന്നശേഷിക്കാർക്ക് ഏഴ് ഒഴിവുകളിൽ നിയമനം ലഭിക്കും.

വിദ്യാഭ്യാസ യോഗ്യത: മൂന്നുവർഷത്തെ ഫുൾടൈം ബി.എസ്.സി വിത്ത് ഫിസിക്സ് ആൻഡ് മാത്തമാറ്റിക്സ് അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ഫുൾടൈം റെഗുലർ എൻജിനീയറിങ് ബിരുദം (ഏതെങ്കിലും സെമസ്റ്ററിൽ ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങൾ പഠിച്ചിരിക്കണം). ഇംഗ്ലീഷിൽ സംസാരിക്കാനും എഴുതാനും പ്രാവീണ്യമുണ്ടായിരിക്കണം.

പ്രായപരിധി : 24.05.2025ൽ 27 വയസ്സ്. പട്ടികജാതി/വർഗം, ഒ.ബി.സി, ഭിന്നശേഷി, വിമുക്തഭടന്മാർ എന്നിവർക്കും മറ്റും ചട്ടപ്രകാരവും പ്രായപരിധിയിൽ ഇളവുണ്ട്.

വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.aai.aeroൽ ലഭിക്കും. അപേക്ഷാഫീസ് 1000 രൂപ (നികുതി ഉൾപ്പെടെ). വനിതകൾ/എസ്.സി/എസ്.ടി/ഭിന്നശേഷി /എ.എ.ഐയിൽ ഒരുവർഷത്തെ അപ്രന്റിസ്ഷിപ് പരിശീലനം പൂർത്തിയാക്കിയവർ എന്നിവർക്ക് ഫീസില്ല. ഏപ്രിൽ 25 മുതൽ മേയ് 24 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

സെലക്ഷൻ: കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തി ഷോർട്ട്‍ലിസ്റ്റ് ചെയ്ത് വോയിസ് ടെസ്റ്റ്/സൈക്കോ ആക്ടിവ് സബ്സ്റ്റൻസസ് ടെസ്റ്റ്/സൈക്കോളജിക്കൽ അസസ്മെന്റ്/വൈദ്യപരിശോധന മുതലായവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. വിശദമായ തെരഞ്ഞെടുപ്പ് പ്രക്രിയ വിജ്ഞാപനത്തിലുണ്ട്. നിയമനം ഇന്ത്യയിലെവിടെയുമാവാം.

ശമ്പളനിരക്ക്: 40,000-1,40,000 രൂപ. അടിസ്ഥാന ശമ്പളത്തോടൊപ്പം ക്ഷാമബത്ത, എച്ച്.ആർ.എ, പ്രോവിഡന്റ് ഫണ്ട്, ഗ്രാറ്റ്വിറ്റി, ചികിത്സ സഹായം അടക്കമുള്ള ആനുകൂല്യങ്ങളുമുണ്ട്. വർഷത്തിൽ 13 ലക്ഷത്തോളം രൂപ ശമ്പളമായി ലഭിക്കും.

Tags:    
News Summary - Junior Executive at Airports Authority

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.